രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല, കാത്തിരിപ്പ് തുടർന്ന് ബന്ധുക്കളും നാട്ടുകാരും

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല, കാത്തിരിപ്പ് തുടർന്ന് ബന്ധുക്കളും നാട്ടുകാരും
Jun 18, 2025 10:29 AM | By VIPIN P V

(www.truevisionnews.com) അഹ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ബന്ധുക്കളും നാട്ടുകാരും. ഡി.എൻ.എ ഫലം കാത്ത് സഹോദരൻ രതീഷ് അഞ്ചാംദിവസവും അഹമ്മദാബാദിൽ തുടരുകയാണ്. പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെയെടുക്കുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നത്.

ര‍ഞ്ജിതയുടെ സഹോദരൻ രക്തസാമ്പിൾ നൽകിയിട്ട് ചൊവ്വാഴ്ച 72 മണിക്കൂർ പിന്നിട്ടു. ശനിയാഴ്ചയാണ് രഞ്ജിതയുടെ സഹോദരൻ രതീഷിന്റെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്കായി അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ അധികൃതർ ശേഖരിച്ചത്. ഫലം വൈകുന്നതിനാൽ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹ്മദാബാദിൽതന്നെ തുടരുകയാണ്.

അപകടത്തിന്‍റെ തീവ്രതയാണ് ഡി.എൻ.എ പരിശോധനഫലം വൈകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. അപകടസ്ഥലത്തുനിന്ന് ലഭിച്ച പല ശരീരഭാഗങ്ങളും ഡി.എൻ.എ ശേഖരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ അസ്ഥിയിൽനിന്നോ പല്ലിന്‍റെ ഭാഗങ്ങളിൽനിന്നോ ഡി.എൻ.എ ശേഖരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. 270 പേർ മരിച്ച വിമാന ദുരന്തത്തിൽ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Ranjitha body still unidentified relatives and locals continue wait

Next TV

Related Stories
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall