പ്രശ്നങ്ങൾ പറഞ്ഞ് തീർത്താൽ പോരെ? വിവാഹം കഴിഞ്ഞ് 36 ദിവസം, ഭർത്താവിനെ ഭാര്യ വിഷം കൊടുത്ത് കൊലപ്പെടുത്തി

പ്രശ്നങ്ങൾ പറഞ്ഞ് തീർത്താൽ പോരെ? വിവാഹം കഴിഞ്ഞ് 36 ദിവസം, ഭർത്താവിനെ ഭാര്യ വിഷം കൊടുത്ത് കൊലപ്പെടുത്തി
Jun 18, 2025 07:40 AM | By Susmitha Surendran

റാഞ്ചി: (truevisionnews.com) ഭാര്യ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ബുദ്ധനാഥ് സിംഗാണ് മരിച്ചത്. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് വിവാഹം കഴിഞ്ഞ് 36 ദിവസങ്ങൾക്ക് ശേഷം യുവതി ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യ സുനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഭാര്യ കൊലപ്പെടുത്തിയെന്ന പരാതിയുമായി അമ്മ രാജ്മതി പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

വിവാഹം കഴിഞ്ഞ അന്ന് മുതൽ യുവാവും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന നാട്ടുകാർ പറയുന്നത്. ബഹോകുന്ദർ ഗ്രാമത്തിലെ താമസക്കാരനായ ബുദ്ധനാഥ് സിംഗും ഛത്തീസ്ഗഡിലെ വിഷുൺപൂർ ഗ്രാമത്തിലെ രഘുനാഥ് സിങ്ങിന്റെ മകൾ സുനിതയും തമ്മിലുള്ള വിവാഹം മെയ് 11നാണ് നടന്നത്.

വിവാഹം കഴിഞ്ഞ് തൊട്ടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. ബുദ്ധനാഥിനെ ഇഷ്ടമില്ലെന്നും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും സുനിത ബന്ധുക്കളോട് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് ഒരുമിച്ച് ജീവിക്കാൻ ഇരുവരേയും കുടുംബാംഗങ്ങൾ ഉപദേശിച്ചു. തുടർന്ന് ജൂൺ 5നാണ് സുനിത ബുദ്ധനാഥിനൊപ്പം വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ തമ്മിൽ പിന്നീടും പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.

ദമ്പതികൾ ജൂൺ 14 ന് ഛത്തീസ്ഗഡിലെ രാമാനുജ്ഗഞ്ച് മാർക്കറ്റിൽ പോയിരുന്നു. അവിടെ നിന്ന് കാർഷിക ആവശ്യങ്ങൾക്ക് ആവശ്യമാണെന്ന് പറഞ്ഞ് സുനിത ബുദ്ധനാഥിനെ കൊണ്ട് മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങിച്ചുവെന്നും പൊലീസ് പറയുന്നു. ജൂൺ 15 ന് രാത്രി സുനിത ഭർത്താവിന്റെ ഭക്ഷണത്തിൽ കീടനാശിനി കലർത്തി എന്നാണ് ആരോപണം.

പിറ്റേന്ന് രാവിലെ ബുദ്ധനാഥിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമാണ് മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്നും റാങ്ക പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Wife kills husband poisoning him Jharkhand

Next TV

Related Stories
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall