സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
Jun 17, 2025 12:34 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ചിറയിന്‍കീഴില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍-ചിറയിന്‍കീഴ് പാതയില്‍ പുരവൂരിലെ കൊടുംവളവില്‍ ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു.

വളവില്‍ നിര്‍ത്തിയിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബസ്, എതിരെ വന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു. കൊടുംവളവില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതും ബസുകളുടെ അമിതവേഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയും ചിറയിന്‍കീഴ് പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.



Three people injured after two private buses collided Chirayinkeezhu.

Next TV

Related Stories
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്;  പൊലീസുകാർക്ക് ജാമ്യം

Jun 17, 2025 06:18 PM

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്...

Read More >>
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 04:54 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം...

Read More >>
കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

Jun 17, 2025 04:28 PM

കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

കോഴിക്കോട് സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്...

Read More >>
പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

Jun 17, 2025 04:07 PM

പന്നിക്കെണിയിൽ മരണം: താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ

താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച്...

Read More >>
Top Stories