ഉമ്മയുമായി വഴക്കുണ്ടാക്കുന്നത് തടഞ്ഞു; താമരശ്ശേരിയിൽ മദ്യലഹരിയിലായിരുന്ന പിതാവിൻ്റെ കുത്തേറ്റ് മകന് പരിക്ക്

ഉമ്മയുമായി വഴക്കുണ്ടാക്കുന്നത് തടഞ്ഞു; താമരശ്ശേരിയിൽ മദ്യലഹരിയിലായിരുന്ന പിതാവിൻ്റെ കുത്തേറ്റ് മകന് പരിക്ക്
Jun 17, 2025 06:40 AM | By Athira V

താമരശ്ശേരി: ( www.truevisionnews.com ) മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ് (24) നാണ് കൈയ്ക്കും കാലിൻ്റെ തുടയ്ക്കും കുത്തേറ്റത്.

വയറിന് നേരെ കത്തി കൊണ്ട് കുത്താൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടയാൻ ശ്രമിച്ചതോടെയാണ് കൈയ്ക്കും കാലിനും കുത്തേറ്റത്. പിതാവ് നൗഷാദ് തന്റെ ഉമ്മയുമായി വഴക്കുണ്ടാക്കുന്നതിനിടെ മകൻ തടയാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.

റാഷിദും നൗഷാദിന്റെ ഉമ്മയുമാണ് കൊട്ടാരക്കോത്ത് വീട്ടിൽ താമസിച്ചിരുന്നത്. നൗഷാദ് കൊടുവള്ളിക്ക് സമീപം മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണ്. ഇടക്ക് മാത്രമാണ് ഇയാൾ കൊട്ടാരക്കോത്ത് വീട്ടിൽ എത്താറുള്ളത്.

വീട്ടിൽ എത്തുമ്പോഴെല്ലാം നൗഷാദ് മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അപകടനില തരണം ചെയ്തതായാണ് വിവരം. പിതാവ് നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

thamarassery alcohol father stabs son

Next TV

Related Stories
'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

Jul 10, 2025 11:26 PM

'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ...

Read More >>
'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

Jul 10, 2025 09:07 PM

'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

മകൾക്ക് ഇൻസുലിൻ വാങ്ങാനായി സഹായം അഭ്യർഥിച്ചതിന് പിന്നാലെ യു.പി വ്യവസായി ആത്മഹത്യ...

Read More >>
 രക്ഷിക്കുമെന്ന് വിശ്വസിച്ചതല്ലേ.....! തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ തള്ളി

Jul 10, 2025 09:03 PM

രക്ഷിക്കുമെന്ന് വിശ്വസിച്ചതല്ലേ.....! തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ തള്ളി

തെരുവുനായയെ ഭയന്ന് ഓടിയ ആറു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന്റെ ജാമ്യാപേക്ഷ...

Read More >>
ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

Jul 10, 2025 07:51 PM

ബസിൽ കടത്തിക്കൊണ്ട് വന്നത് മാരക മയക്കുമരുന്ന് ഗുളികകൾ; കൊയിലാണ്ടി സ്വദേശിക്ക് 10 വർഷം ശിക്ഷ വിധിച്ച് വടകര കോടതി

മയക്കുമരുന്ന് ഗുളികകൾ ബസിൽ കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്...

Read More >>
Top Stories

GCC News

//Truevisionall