കൊട്ടിയൂർ ഉത്സവം മുടങ്ങില്ല; തന്ത്രി മരിച്ചാലും ചടങ്ങുകൾ നടത്താൻ പകരം സ്ഥാനീയർ

കൊട്ടിയൂർ ഉത്സവം മുടങ്ങില്ല; തന്ത്രി മരിച്ചാലും ചടങ്ങുകൾ നടത്താൻ പകരം സ്ഥാനീയർ
Jun 16, 2025 03:26 PM | By VIPIN P V

കൊട്ടിയൂർ (കണ്ണൂർ) : (www.truevisionnews.com) കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ സീനിയർ തന്ത്രിയും ട്രസ്റ്റി ബോർഡ് അംഗവുമായി തൃശ്ശൂർ ചാലക്കുടി തെക്കേടത്ത് മന നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ കൊട്ടിയൂർ ക്ഷേത്രം അടിയന്തര യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. അക്കരെ കൊട്ടിയൂരിൽ പടിഞ്ഞീറ്റ കയ്യാലയിൽ നടന്ന യോഗത്തിൽ പനയൂർ നമ്പൂതിരി, സമുദായി കാലടി കൃഷ്ണ നമ്പൂതിരി, ദേവസ്വം ചെയർമാൻ തിട്ടകൊട്ടിയൂർ യിൽ നാരായണൻ നായർ മറ്റ് ട്രസ്റ്റിമാർ, അടിയന്തരക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


ഉത്സവം തുടങ്ങുന്നതിന് തൊട്ടടുത്ത ദിവസം മുമ്പാണ് തന്ത്രിയുടെ വേർപാട്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ചാലക്കുടി തെക്കേടത്ത് മനയ്ക്കാണ് പരമ്പര്യമായി ലഭിച്ച ഒരു തന്ത്രി കുടുംബാവകാശം. നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ പിൻമുറക്കാരാണ് ക്ഷേത്ര കർമ്മങ്ങൾ നിർവ്വഹിച്ച് പോന്നത്. ക്ഷേത്ര പരിപാലന ചുമതലയുള്ളവരുടെ വേർപാടോ മറ്റ് പ്രയാസങ്ങളോ ക്ഷേത്രോത്സവത്തെ ബാധിക്കാതിരിക്കാൻ തന്ത്രി ഉൾപ്പെടെ എല്ലാ സ്ഥാനങ്ങൾക്കും ഒന്നിലധികം സ്ഥാനീയർ ഉണ്ടാകുമെന്നതും കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ പ്രത്യേകതകളിൽ മറ്റൊന്നാണ്.


ഉത്സവ നടത്തിപ്പിൽ ഹിന്ദു മതത്തിലെ വ്യത്യസ്ഥ ജാതിക്കാർക്ക് ഒരേപോലെ പ്രാധാന്യമുള്ള ക്ഷേത്രമാണ് കൊട്ടിയൂർ. കുറിച്യ വിഭാഗക്കാരനായ ഒറ്റപ്പിലാന്റെ പുർവികനാണ് അക്കരെ കൊട്ടിയൂരിലെ സ്വയംഭൂ വിഗ്രഹം കണ്ടെത്തിയതെന്നാണുവിശ്വാസം.


കൊട്ടിയൂർ വൈശാഖ ഉത്സവം ആരംഭിക്കും മുൻപ് ഒരു കിഴിയിൽ ദക്ഷിണ നൽകി ഒറ്റപ്പിലാനിൽ നിന്ന് മണിത്തറ ഏറ്റുവാങ്ങിയാണ് ചടങ്ങ് ആരംഭിക്കുന്നത്. 27 നാൾ നീളുന്ന കൊട്ടിയൂർ ഉൽസവത്തിനു മുന്നോടിയായി നടക്കുന്ന നീരെഴുന്നള്ളത്തിനു മുൻപു ക്ഷേത്രസങ്കേതം കാണിച്ചുകൊടുക്കാൻ മുൻപേ നടക്കുന്ന ഒറ്റപ്പിലാനാണ് അക്കരെ കൊട്ടിയൂർ മണിത്തറയിൽ ആദ്യം പ്രവേശിക്കുന്ന വ്യക്തി.

നീരെഴുന്നള്ളത്തിനും പ്രക്കൂഴത്തിനും ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ അടിയാള സമുദായ സ്ഥാനികർ തണ്ണീർകുടി ചടങ്ങ് നടത്തും. കൊട്ടേരിക്കാവ്, മന്ദംചേരിയിലെ മലക്കാരി ദേവസ്ഥാനം എന്നിവിടങ്ങളിലെ തന്ത്രിയും കാർമികനും ഒറ്റപ്പിലാനാണ്. അക്കരെ മലോൻ ദൈവസ്ഥാനത്തും ഒറ്റപ്പിലാന്കാർമ്മികത്വമുണ്ട്. ഇതിനു സമീപമാണ് ഒറ്റപ്പിലാന്റെ കയ്യാല അതായത് പർണശാല.


നീരെഴുന്നള്ളത്തിനു ശേഷം അക്കരെ ക്ഷേത്രം തിരുവഞ്ചിറയിലേക്ക് വാവലിപ്പുഴയിൽനിന്ന് വെള്ളം തിരിച്ചുവിടുന്നതും ഒറ്റപ്പിലാനാണ്. ഉൽസവകാലത്തേക്ക് അവകാശി കൾക്ക് താമസിക്കാനുള്ള പർണ ശാലകൾ കെട്ടിമേയാനുള്ള ചുമതലയും ഒറ്റപ്പിലാനുണ്ട്. തൃത്തറയിലെ അഭിഷേക കർമങ്ങൾക്കു മുന്നോടിയായി മുളകൊണ്ടുള്ള പാത്തിവയ്ക്കൽ (നിർഗമന നാളം) നിർവഹിക്കുന്നതും ഇദ്ദേഹം തന്നെ.

ഉൽസവത്തിലെ ഗൂഢകർമ ദിനങ്ങളിൽ ഇദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടാവും. ഉൽസവം കഴിഞ്ഞു മടങ്ങുന്ന ആചാര്യൻമാർ ഒരു ചെമ്പ് നിവേദ്യം വേവിച്ചുവച്ചിരിക്കും. അവിടെ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ മധ്യമ കർമങ്ങൾ നടക്കും. പിന്നീട് ക്ഷേത്രഭൂമി ഒറ്റപ്പിലാന്റെ അധീനതയിലായിരിക്കും. അടുത്തവർഷത്തെ ഉൽസവം വരെയുള്ള 11 മാസക്കാലം ഒറ്റപ്പിലാനു മാത്രമെ അക്കരെ പ്രവേശനമുള്ളൂ.


കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നും ഏകദേശം 70 കി. മി അകലെ വയനാടൻ മലനിരകളുടെ പടിഞ്ഞാറൻ താഴ് വരയിലെ പുണ്യ നദിയായ വാവലി പുഴയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ പ്രസിദ്ധമായ കൊട്ടിയൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നി ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ഇക്കരെ കൊട്ടിയൂർ എന്നും അക്കരെ കൊട്ടിയൂർ എന്നും രണ്ടു പേരുകളിൽ ആയി രണ്ടു ക്ഷേത്രങ്ങളായാണ് അറിയപ്പെടുന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിത്യപൂജ സമ്പ്രദയമാണുള്ളത്.


അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവകാലത്തുമാത്രമാണ് പൂജാദി കർമ്മങ്ങൾ ചെയ്ത് വരുന്നത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്.


ഭൂതലത്തിലെ കൈലാസം എന്നും ദക്ഷിണ കാശി എന്നും കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. കൊട്ടിയൂർ ക്ഷേത്രത്തെ കുറിച്ച് ഒട്ടനവധി ഐതിഹ്യങ്ങൾ ഉറങ്ങികിടക്കുന്നു. ദക്ഷയാഗ കഥയുമായി ബന്ധപ്പെട്ടാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രോത്ഭവം. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം.

ഒരു വൈശാഖ നാളിലാണത്രേ ദക്ഷൻ യാഗം നടത്തിയത്. ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കുചേരുവാൻ വന്ന സതിദേവിയെയും പ്രിയതമനായ ശിവനെയും അവഹേളിച്ചത്തിൽ മനംനൊന്ത് സതീദേവി യാഗാഗ്നിയിൽ ചാടി ആത്മഹൂതി ചെയ്യ്തു. കോപാഗ്നികൊണ്ട് ജ്വലിച്ച ശിവൻ തന്റെ ജട പറിച്ചെടുത്ത നിലത്തടിച്ച് വീരഭദ്രനും ഭദ്രകാളിയും പ്രത്യക്ഷരാക്കി അവർ ഭൂതഗണങ്ങളോടൊപ്പം ചെന്ന് യജ്ഞവേദി പൂർണമായി നശിപ്പിച്ചു.


ദക്ഷന്റെ ശിരസ്സറുത്ത് യാഗാഗ്നിയിൽ നിക്ഷേപിക്കുകയും ചെയ്തു. യജ്ഞം നടത്തുന്ന ഗൃഹസ്ഥനെ കൂടാതെ യാഗംഅവസാനിപ്പിക്കാൻ സാധിക്കാത്തതിനാൽ  ബ്രഹ്മാവും വിഷ്‌ണുവും ശിവന്റെ സഹായമഭ്യർഥിക്കുകയും അവരുടെ അഭ്യർഥന മാനിച്ച് ഒരു ആടിന്റെ തല വച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കുന്നതിന് ശിവൻ അനുവാദം നല്കുകയും ചെയ്തു. അങ്ങനെ പുനർജനിച്ച ദക്ഷൻ ക്ഷമായാചനം ചെയ്ത് ശിവനെ സ്തുതിക്കുകയും യാഗം പൂർത്തീകരിക്കുകയും ചെയ്തു.

യുഗ യുഗാന്തരങ്ങളിൽ കൊട്ടിയൂർ ഘോര വനഭൂമി വിനോദത്തിനും ആയി കാട്ടിലൂടെ നായാട്ടിനായി അലഞ്ഞു തിരിയുമ്പോൾ തന്റെ ആയുധമായ അമ്പിന് അല്പം മൂർച്ച കൂട്ടുവാനായി തന്റെ മുന്നിൽ കണ്ട ഒരു കല്ലിൽ അണച്ചു തുടർന്ന് കല്ല് രണ്ടായി പിളരുകയും കല്ലിൽ നിന്ന് രക്ത പ്രവാഹം ഉണ്ടാവുകയും ചെയ്യ്തു. ഭയ ചികിതനായ കുറിച്യൻ പെരുമാളെ എന്ന് ഉറക്കെ നിലവിളിച്ചു. വനത്തിൽ നിന്നും അല്പം അകലെ സ്ഥിതി ചെയ്യുന്ന പടിഞ്ഞീറ്റ ഇല്ലത്തെത്തി അവിടത്തെ ബ്രഹ്മണനോട് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് നമ്പുതിരിയുടെ നിർദേശം അനുസരിച്ചു നാട്ടിലുള്ള പ്രമുഖ ജോതിഷന്മാരെ വിളിച്ചുവരുത്തി വിശദമായ പ്രശ്‌ന ചിന്ത നടത്തി.


പ്രമുഖന്മാരായ ജ്യോതിഷന്മാർ എല്ലാവരുംതന്നെ ഇപ്രകാരം പറഞ്ഞു. " കുറിച്യർ അമ്പിന് മൂർച്ച കൂട്ടാൻ അണച്ച കല്പ് കേവലം ഒരു സാദാരണ കല്ല് അല്ല. സാക്ഷാൽ കൈലാസവാസൻ ശ്രീ മഹാദേവൻ സ്വയംഭൂവായി സാന്നിധ്യം കൊള്ളുന്നതാണ്. ആയതുകൊണ്ട് എത്രയും വേഗം തന്നെ പ്രസ്തുത സങ്കേതത്തിൽ ചെന്ന് ശിലയിൽ യഥാവിധി പ്രായശ്ചിത്ത പരിഹാര കർമങ്ങൾ ചെയ്യണം അല്ലാത്ത പക്ഷം ദേശവാസികൾക്കും നാടിനും ദേവകോപത്താൽ ദുരിതങ്ങൾ വന്നുചേരാവുന്നതാണ് ".

തുടർന്ന് പടിഞ്ഞാറ്റില്ലം തന്ത്രി പാരികർമ്മി കളോടൊത്ത് കാനന മധ്യത്തിലെത്തി ആ ശിലയിൽ പ്രശ്നവിധി പ്രകാരമുള്ള പരിഹാരങ്ങൾ ചെയിതു. ആദിയിൽ കർമ്മാദികളെ അനുസ്മരിപ്പിക്കുന്ന കർമങ്ങൾ ഇന്നും അക്കരെ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവത്തിന് ചെയ്ത് വരുന്നത്.

Kottiyoor festival will not be cancelled even Thantri dies the dignitaries will conduct the ceremonies his place

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

Jul 7, 2025 10:20 PM

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്...

Read More >>
പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

Jul 7, 2025 09:25 PM

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള...

Read More >>
 'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

Jul 7, 2025 09:04 PM

'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക്...

Read More >>
കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

Jul 7, 2025 07:50 PM

കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}