'സോപ്പിട്ടത് അത്ര ശരിയായില്ല', പരാതിയുമായി ഭാര്യ; തന്റെ സമ്മതമില്ലാതെ സോപ്പ് ഉപയോഗിച്ച ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്

'സോപ്പിട്ടത് അത്ര ശരിയായില്ല', പരാതിയുമായി ഭാര്യ; തന്റെ സമ്മതമില്ലാതെ സോപ്പ് ഉപയോഗിച്ച ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്
Jun 16, 2025 01:39 PM | By VIPIN P V

ലഖ്‌നൌ: (www.truevisionnews.com) ഭാര്യയുടെ സോപ് ഉപയോഗിച്ചെന്നാരോപിച്ച് ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഭാര്യ നൽകിയ പരാതിയെ തുടർന്ന് ഭർത്താവിനെതിരെ ഗാർഹിക പീഡന കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. 39കാരനായ പ്രവീൺ കുമാർ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്തിനാണ് തന്റെ സമ്മതമില്ലാതെ സോപ്പ് ഉപയോഗിച്ചതെന്ന് ഭാര്യ ഭർത്താവിനോട് ചോദിച്ചിരുന്നു.

എന്നാൽ തന്റെ സമ്മതമില്ലാതെ തന്‍റെ സാധനങ്ങൾ ഭാര്യ ഉപയോഗിക്കാറുണ്ടല്ലോ എന്നും താൻ ഇതിന് യാതൊരു വിധത്തിലുള്ള പരാതി പറയാറില്ലല്ലോ എന്ന് ഭർത്താവും ചോദിച്ചിരുന്നു. ഇത് പിന്നീട് തർക്കത്തിനിടയാക്കുകയും, കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോവുകയായിരുന്നു. ഒരു ചെറിയ തർക്കത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് മർദ്ദിച്ചുവെന്ന് കുമാർ ആരോപിച്ചു.

13 വർ‌ഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. കേസിൽ ഭാര്യയെയും ഭർ‌ത്താവിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

police file case against husband for using wife soap

Next TV

Related Stories
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall