'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്
Jun 16, 2025 12:28 PM | By Athira V

കണ്ണൂർ : (truevisionnews.com) ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ് പ്രദോഷ് . നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞെന്നും പിതാവ് പറഞ്ഞു.

ആശുപത്രിയിൽ പോകാൻ വാഹനങ്ങൾക്ക് പരമാവധി ശ്രമിച്ചു. എന്നാൽ ഗതാഗത കുരുക്ക് കാരണം ഏറെ വൈകിയാണ് ആംബുലൻസ് എത്തിയത്. പരാതി നൽകിയാലും മരിച്ച കുട്ടിയെ തിരിച്ച് കിട്ടില്ലലോ എന്ന് പിതാവ് ചോദിച്ചു. കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയത് കൊണ്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത്. പാൽചുരം കോളനിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു.

പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്താണ് കുട്ടി ഉണ്ടായിരുന്നതെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന പ്രജുലിന് തലച്ചോറിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.



father three yearold boy died ambulance stuck trafficjam kottiyoor

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

Jul 7, 2025 10:20 PM

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്...

Read More >>
പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

Jul 7, 2025 09:25 PM

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള...

Read More >>
 'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

Jul 7, 2025 09:04 PM

'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക്...

Read More >>
കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

Jul 7, 2025 07:50 PM

കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}