പുതിയ വീടിൽ തല ചായ്ക്കാനായില്ല, വീടുപണി നോക്കാനെത്തിയ വയോധിക വീട് തകർന്നു വീണ് മരിച്ചു

പുതിയ വീടിൽ തല ചായ്ക്കാനായില്ല, വീടുപണി നോക്കാനെത്തിയ വയോധിക വീട് തകർന്നു വീണ് മരിച്ചു
Jun 16, 2025 12:15 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് മരിച്ചത്. രാവിലെ 10:30 ഒടെയാണ് സംഭവം. വീടിൻ്റെ ഒരു ഭാഗം പൊളിച്ചിരുന്നു. ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു.

സംഭവ സമയത്ത് മകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാത്തുമ്മാബി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.

ഇതിൻ്റെ ഭാഗമായാണ് താമസിച്ചിരുന്ന വീട് പൊളിച്ചത്. ഈ വീടു പണി നോക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



Elderly woman dies after house collapses Mannarkkad rain

Next TV

Related Stories
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
 വീടിനു മുന്നിലെ തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു

Jun 16, 2025 05:59 PM

വീടിനു മുന്നിലെ തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു

തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ...

Read More >>
Top Stories