കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില
Jun 16, 2025 11:52 AM | By VIPIN P V

(www.truevisionnews.com) രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു. വ​ൻ വി​ല പ്ര​തീ​ക്ഷി​ച്ച്‌ ച​ര​ക്ക്‌ പി​ടി​ച്ച​വ​ർ വി​പ​ണി​യി​ലെ ത​ള​ർ​ച്ച സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ജ​നു​വ​രി​യി​ൽ കി​ലോ 500 രൂ​പ​യി​ൽ നീ​ങ്ങി​യ റോ​ബ​സ്‌​റ്റ കാ​പ്പി​ക്ക്‌ തി​രി​ച്ച​ടി നേ​രി​ട്ടു. അ​റ​ബി​ക്ക കാ​പ്പി വി​ല​യും കു​റ​ഞ്ഞു.

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ലും കാ​പ്പി ത​ള​ർ​ച്ച​യി​ലാ​ണ്‌. ബ്ര​സീ​ലി​ൽ വി​ള​വെ​ടു​പ്പ്‌ പു​രോ​ഗ​മി​ച്ച​തോ​ടെ പു​തി​യ ച​ര​ക്ക്‌ ല​ഭ്യ​ത കൂ​ടു​ത​ലാ​യി വി​ൽ​പ​ന​ക്ക്‌ എ​ത്തി​യ​ത്‌ വി​പ​ണി ആ​ടി​യു​ല​യാ​ൻ ഇ​ട​യാ​ക്കി. വി​യ​റ്റ്‌​നാം ക​ഴി​ഞ്ഞ മാ​സം ഉ​യ​ർ​ന്ന അ​ള​വി​ൽ കാ​പ്പി ക​യ​റ്റു​മ​തി ന​ട​ത്തി​യ വി​വ​ര​വും കാ​പ്പി​യു​ടെ ക​ടു​പ്പം കു​റ​ച്ചു. ഹൈ​റേ​ഞ്ചി​ൽ റോ​ബ​സ്‌​റ്റ കാ​പ്പി കി​ലോ 225 രൂ​പ​യി​ലും കാ​പ്പി പ​രി​പ്പ്‌ 400 രൂ​പ​യി​ലു​മാ​ണ്‌.

കു​രു​മു​ള​ക്‌ വി​ല വാ​ര​മ​ധ്യം വ​രെ ക​രു​ത്ത്‌ നി​ല​നി​ർ​ത്തി​യ ശേ​ഷം ത​ള​ർ​ച്ച​യി​ൽ അ​ക​പ്പെ​ട്ടു. ക​ർ​ഷ​ക​രും മ​ധ്യ​വ​ർ​ത്തി​ക​ളും മാ​ർ​ക്ക​റ്റി​ലെ ച​ല​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യി ച​ര​ക്ക്‌ ഇ​റ​ക്കി​യി​ല്ല. ഉ​ത്ത​രേ​ന്ത്യ​ൻ ആ​വ​ശ്യം താ​ൽ​ക്കാ​ലി​ക​മാ​യി കു​റ​ഞ്ഞ​തും വി​ല​യെ സ്വാ​ധീ​നി​ച്ചു. കൊ​ച്ചി​യി​ൽ അ​ൺ ഗാ​ർ​ബ്ൾ​ഡ്‌ കു​രു​മു​ള​കി​ന്‌ 800 രൂ​പ കു​റ​ഞ്ഞ്‌ 66,100 രൂ​പ​യാ​യി. ആ​ഗോ​ള വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ നി​ര​ക്ക്‌ ട​ണി​ന്‌ 8100 ഡോ​ള​ർ.

രാ​ജ്യ​ത്തെ ചോ​ക്ല​റ്റ്‌ വ്യ​വ​സാ​യി​ക​ൾ കൊ​ക്കോ സം​ഭ​ര​ണ​ത്തി​ൽ വ​രു​ത്തി​യ നി​യ​ന്ത്ര​ണം ഉ​ൽ​പാ​ദ​ക​രെ പ്ര​തി​സ​ന്ധി​ലാ​ക്കി. ഓ​ഫ്‌ സീ​സ​ണി​ലെ വി​ല​ക്ക​യ​റ്റ​ത്തെ പി​ടി​ച്ചു​നി​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ൻ​കി​ട, ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ രം​ഗ​ത്തു​നി​ന്ന് അ​ക​ന്ന​താ​യി ഉ​ൽ​പാ​ദ​ക​ർ. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു സ്ഥാ​പ​ന​വും ഇ​തേ നി​ല​പാ​ട്‌ കാ​ണി​ച്ച​താ​യി വി​പ​ണി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

മ​ധ്യ​കേ​ര​ള​ത്തി​ലും ഹൈ​റേ​ഞ്ചി​ലും കൊ​ക്കോ വി​ള​വെ​ടു​പ്പ്‌ അ​വ​സാ​നി​ച്ചു, ഇ​നി പു​തി​യ സീ​സ​ൺ സെ​പ്‌​റ്റം​ബ​റി​ൽ തു​ട​ങ്ങും​വ​രെ ച​ര​ക്ക്‌ ക്ഷാ​മം വി​ല​ക്ക​യ​റ്റ​ത്തി​ന്‌ വ​ഴി​തെ​ളി​ക്കാം. വി​പ​ണി​യു​ടെ മു​ന്നേ​റ്റം ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്‌ ചോ​ക്ല​റ്റ്‌ ലോ​ബി ക​രു​ക്ക​ൾ നീ​ക്കു​ന്ന​തെ​ന്ന്‌ ഉ​ൽ​പാ​ദ​ന മേ​ഖ​ല. കൊ​ക്കോ കാ​യ പ​ച്ച കി​ലോ 80 രൂ​പ​യാ​യും പ​രി​പ്പ്‌ 440 രൂ​പ​യാ​യും താ​ഴ്‌​ന്നു. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ കൊ​ക്കോ വി​ല ട​ണി​ന്‌ 9542 ഡോ​ള​റി​ലാ​ണ്‌.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഫ​ണ്ടു​ക​ൾ സു​ര​ക്ഷി​ത നി​ക്ഷേ​പ​മെ​ന്ന നി​ല​ക്ക്‌ സ്വ​ർ​ണം വാ​രി​ക്കൂ​ട്ടാ​ൻ മ​ത്സ​രി​ക്കു​ന്നു. വാ​രാ​രം​ഭ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ട്രോ​യ്‌ ഔ​ൺ​സി​ന്‌ 3294 ഡോ​ള​റി​ൽ നീ​ങ്ങി​യ സ്വ​ർ​ണ വി​ല വാ​രാ​ന്ത്യം 3445 ഡോ​ള​റാ​യി ഉ​യ​ർ​ന്ന ശേ​ഷം 3423 ഡോ​ള​റി​ൽ ക്ലോ​സി​ങ്‌ ന​ട​ന്നു. കേ​ര​ള​ത്തി​ൽ സ്വ​ർ​ണ വി​ല പ​വ​ന്‌ 71,840 രൂ​പ​യി​ൽ​നി​ന്ന് 74,320 രൂ​പ​യി​ലെ റെ​ക്കോ​ഡ്‌ ത​ക​ർ​ത്ത്‌ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 74,560 രൂ​പ​യി​ലെ​ത്തി. ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ​യു​ടെ മൂ​ല്യം 85.06ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യ​തും ആ​ഭ്യ​ന്ത​ര സ്വ​ർ​ണ വി​ല ഉ​യ​രാ​ൻ ഇ​ട​യാ​ക്കി.

coffee prices no longer as high used pepper market prices not high

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

Jul 7, 2025 10:20 PM

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്

കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു, വാഹനങ്ങൾക്ക് കേടുപാട്...

Read More >>
പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

Jul 7, 2025 09:25 PM

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്

പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്‌കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള...

Read More >>
 'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

Jul 7, 2025 09:04 PM

'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി

കോന്നിയിലെ പാറമട അപകടം, പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളി, രക്ഷാപ്രവർത്തനം ഇന്നത്തേക്ക്...

Read More >>
കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

Jul 7, 2025 07:50 PM

കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍

നാളത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}