ഇനി തോരില്ല ...; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത

ഇനി തോരില്ല ...; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത
Jun 15, 2025 10:46 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. സം​സ്ഥാ​ന​ത്ത്​ അ​ടു​ത്ത അ​ഞ്ചു​ ദി​വ​സം വ്യാ​പ​ക മ​ഴ​ക്ക്​ സാ​ധ്യ​തയുണ്ട്. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്​​ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​മാ​ണ്​ റെ​ഡ്​ അ​ല​ർ​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലു​മാ​ണ്​ ഓ​റ​ഞ്ച് അ​ല​ർ​ട്ട്. അടുത്ത മൂന്നു മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരാനും നിർദേശം നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവക്ക് സാധ്യത. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം. വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ട്. 


Heavy rain warning North Kerala

Next TV

Related Stories
പ്രീ​ഡി​ഗ്രി തോ​റ്റ ക​ണ്ണ​ൻ ‘വ്യാജ ഡോക്ടറാ’യി; ത​ട്ടി​പ്പ് പുറത്തറിഞ്ഞത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതോടെ, പിടിയിലായത് 81-ാം വയസ്സിൽ

Jun 15, 2025 10:16 PM

പ്രീ​ഡി​ഗ്രി തോ​റ്റ ക​ണ്ണ​ൻ ‘വ്യാജ ഡോക്ടറാ’യി; ത​ട്ടി​പ്പ് പുറത്തറിഞ്ഞത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതോടെ, പിടിയിലായത് 81-ാം വയസ്സിൽ

പ്രീ​ഡി​ഗ്രി തോ​റ്റ​ കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ വ്യാജ ഡോക്ടർ...

Read More >>
പതിനാലുകാരനെ കാണാതായതായി പരാതി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Jun 15, 2025 09:10 PM

പതിനാലുകാരനെ കാണാതായതായി പരാതി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പതിനാലുകാരനെ തിരുവനന്തപുരത്ത് നിന്നും...

Read More >>
വീട്ടിലിരുന്നോ ..... കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 09:02 PM

വീട്ടിലിരുന്നോ ..... കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16/06/2025)...

Read More >>
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 15, 2025 08:20 PM

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കണ്ണൂരിലും അവധി; അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 06:50 PM

കണ്ണൂരിലും അവധി; അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 16/06/2025)...

Read More >>
ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

Jun 15, 2025 06:10 PM

ആത്മഹത്യയോ? ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

ഓടുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന്...

Read More >>
Top Stories










Entertainment News