(truevisionnews.com) അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ടാറ്റ ഗ്രൂപ്പിന് കത്തയച്ചു. ബിജെ മെഡിക്കല്‍ കോളേജിലെ പരിക്കേറ്റവരും മരിച്ചവരുമായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹായം നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഐഎംഎ ഗുജറാത്ത് സംസ്ഥാന ഘടകമാണ് ടാറ്റ ഗ്രൂപ്പിന് കത്തയച്ചത്.
അതേസമയം എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. എന്താണ് അപകടത്തിന് കാരണം എന്ന് സമിതി പരിശോധിക്കും.
.gif)

ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശങ്ങൾ സമിതി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറി തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥരും സമിതിയും ഉണ്ട്.
അഹമ്മദാബാദ് വിമാനാപകടത്തിന് കാരണം തേടുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഡിജിസിഎയും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തും. ബ്രിട്ടന്‍, അമേരിക്ക രാജ്യങ്ങളില്‍ നിന്നും വിദഗ്ധ സംഘം അഹമ്മദാബാദിലെത്തും. ബോയിംഗ് കമ്പനിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്
Indian Medical Association writes Tata Group over Ahmedabad plane crash
