ഉള്ളുലച്ച് ആകാശദുരന്തം; മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ സാമ്പിൾ ശേഖരണം തുടരുന്നു

ഉള്ളുലച്ച് ആകാശദുരന്തം; മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ സാമ്പിൾ ശേഖരണം തുടരുന്നു
Jun 14, 2025 06:16 AM | By VIPIN P V

അഹമ്മദാബാദ്: ( www.truevisionnews.com ) രാജ്യത്തെ വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിലെത്തും.

ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന. അതേസമയം, വിമാനപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികൾ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ വിമാനത്തിന്റെ ഒരു ബ്ലാക് ബോക്സും, ഡിജിറ്റൽ വീഡിയോ റെക്കോർഡറും അന്വേഷണസംഘം പരിശോധിക്കുകയാണ്.

എയർക്രാഫ്റ്റ് ആക്സിഡൻ്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ബോക്സിലെ വിവരങ്ങൾ ശേഖരിക്കുന്നത്. ഡിവിആറും അപകടസ്ഥലത്തെ സാമ്പിളുകളും ഫോറൻസിക് സംഘവും പരിശോധിക്കുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോർഡറിനായും രണ്ടാമത്തെ ബ്ലാക് ബോക്സിനായും തെരച്ചിൽ തുടരുകയാണ്. എൻഐഎയും ​ഗുജറാത്ത് എടിഎസും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്.

യുഎസിൽ നിന്നും, യുകെയിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ച സംഘങ്ങൾ ഇന്ന് അന്വേഷണത്തിന്‍റെ ഭാ​ഗമായേക്കും. അന്വേഷണവുമായി പൂർണ്ണ സഹകരിക്കരണം ഉണ്ടാകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇന്നലെ അറിയിച്ചിരുന്നു. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്.

ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.

ahmedabad plane crash mystery continues dna sample collection identify dead

Next TV

Related Stories
അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

Jul 12, 2025 10:20 PM

അത് അൽപ്പം കടുത്തുപോയി... ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍ ശസ്ത്രക്രിയ

ജയിലിലെ പരിശോധനയ്ക്കിടെ മൊബൈല്‍ഫോണ്‍ വിഴുങ്ങി തടവുകാരന്‍, പിന്നാലെ വയറുവേദന; ഒടുവില്‍...

Read More >>
ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

Jul 12, 2025 06:36 PM

ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു...

Read More >>
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall