ചതിക്കുഴിയിൽ വീണു; കോഴിക്കോട് നാദാപുരത്ത് സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി

ചതിക്കുഴിയിൽ വീണു; കോഴിക്കോട് നാദാപുരത്ത് സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് 12000 രൂപ കൈക്കലാക്കിയതായി പരാതി
Jun 13, 2025 07:01 PM | By VIPIN P V

കോഴിക്കോട് (നാദാപുരം): (www.truevisionnews.com) സമൂഹമാധ്യമ തട്ടിപ്പുകൾക്കെതിരെ മൊബൈൽ ഫോൺ വിളിയിൽ വരെ നിരന്തര മുന്നറിയിപ്പുകൾ നൽകിയിട്ടും വലയിൽ വീഴുന്നവർക്ക് അറുതിയില്ല. നാദാപുരം പുറമേരിയിൽ സോഷ്യൽമീഡിയ വഴി യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പരാതി.

പുറമേരി സ്വദേശി വെളിയന്റെവിട മോഹനനാണ് തട്ടിപ്പിന് ഇരയാക്കിയത്. മൊബൈൽ ഫോൺ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞായിരുന്നു പണം കവർന്നത്. ഫേസ്ബുക്ക് വഴി ഫേസ്ബുക്കിൽ ഷെയർ ചെയ്തുവന്ന മൊബൈൽ ഫോൺ സമ്മാനം ലഭിക്കും എന്ന സന്ദേശം ഷെയർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് മോഹനനോട് ഫോൺ സ്വന്തക്കാനായി അക്കൗണ്ടിലേക്ക് പണം അയക്കാൻ പറയുകയായിരുന്നു.

ഫോൺ കിട്ടുമെന്ന വിശ്വാസത്തിൽ 12,000 രൂപ അയച്ചു നല്കുകയായിരുന്നു. എന്നാൽ പിന്നീട് ഫോണോ നൽകിയ പണമോ തിരികെ കിട്ടാതായതോടെയാണ് പരാതിക്കാരൻ ചതിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. മോഹനന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. 'കോയിൻ ആൻഡ് കറൻസി' എന്ന കമ്പനി ക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

സമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സൈബർ പൊലീസ് കൃത്യമായി മുന്നറിയിപ്പ് നല്കുന്നുണ്ടെകിലും ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണം കൂടിവരുകയാണ്.

youth cheated through social media Nadapuram Kozhikode allegedly duped twelve thousand rupees

Next TV

Related Stories
വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

Jul 10, 2025 05:58 PM

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു

പന്തളം കടയ്ക്കാട് വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി...

Read More >>
കോഴിക്കോട് ഓമശ്ശേരിയിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

Jul 10, 2025 05:57 PM

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക്

കോഴിക്കോട് ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക്...

Read More >>
അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Jul 10, 2025 04:21 PM

അനധികൃത സ്വത്ത് സമ്പാദനം; കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിജിലൻസ്...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

Jul 10, 2025 03:11 PM

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കൈവരിയിൽ ഇടിച്ചുകയറി അപകടം, നിരവധി പേർക്ക് പരിക്ക്...

Read More >>
കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

Jul 10, 2025 03:07 PM

കോഴിക്കോടും കണ്ണൂരും വയനാടും മഴയോട് മഴ.....; ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ഇങ്ങനെ

ജൂലൈ 12 മുതൽ വിവിധ ജില്ലകളിലെ കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ് ഇങ്ങനെ...

Read More >>
Top Stories

GCC News

//Truevisionall