അഹമ്മദാബാദ്: (truevisionnews.com) രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർ 294 പേരാണ്. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
ഭാര്യ ജോയ്‌സി നഴ്‌സായി ജോലിചെയ്യുന്ന സി.ജെ. മെഡിക്കല്‍ കോളേജിന് സമീപം വിമാനം തകര്‍ന്നുവീണെന്ന് അറിഞ്ഞാണ് കോട്ടയം അയ്മനം മുപ്പതില്‍ ലിജോ നൈനാന്‍ സ്ഥലത്തേക്ക് പാഞ്ഞെത്തിയത്. അപകടം അറിഞ്ഞ് 20 മിനിട്ടിനകം അവിടെ എത്തുമ്പോള്‍ വിമാനം ആളിക്കത്തുകയായിരുന്നു.
.gif)

'ആശുപത്രിയുടെ മുകളിലേക്ക് വിമാനം വീണെന്നാണ് ആദ്യം കേട്ടത്. അവിടെ ചെന്നപ്പോഴാണ് ഹോസ്റ്റലിനു മുകളിലെന്ന് അറിഞ്ഞത്. ആരോഗ്യമേഖലയിലുള്ളവര്‍ ഉണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടാന്‍ പറഞ്ഞു. ബിസിനസുകാരനാണെങ്കിലും മുന്‍പ് നഴ്സായി ജോലി ചെയ്ത് പരിചയമുള്ളതുകൊണ്ട് ഞാനും ഒപ്പംകൂടി. മൃതദേഹങ്ങള്‍ പലതും അപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ കൂടി ചേര്‍ന്നു ആംബുലന്‍സിലേക്ക് നീക്കി'-ലിജോ പറയുന്നു.
തുടക്കത്തില്‍ എല്ലാവരും കൈകൊണ്ട് തന്നെയാണ് നീക്കാന്‍ ശ്രമിച്ചത്. പിന്നീട് ജെസിബി വന്ന് സാധനങ്ങള്‍ ഓരോന്നായി വലിച്ചുനീക്കി. അപ്പോഴോക്കെ ഓരോ മൃതദേഹം കണ്ടുകിട്ടിയെന്ന് ലിജോ പറഞ്ഞു. വലിയ തീപിടിത്തം ഉണ്ടായെന്ന്, അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും ബോധ്യപ്പെട്ടുകൊണ്ടിരുന്നു. അഗ്‌നിരക്ഷാസേനയെത്തി തീ അണയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പുക കൂടുതല്‍ പടര്‍ന്നു. ലിജോയ്ക്കും ശ്വാസംമുട്ടാന്‍ തുടങ്ങി. ആ നേരംവരെ ലിജോ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.
ahmedabad air crash Malayalis also famine relief work
