'എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് അറിയുന്നത്'; ഹൃദയം ദുരന്തബാധിതർക്കൊപ്പമെന്ന് ശശി തരൂർ

'എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് അറിയുന്നത്'; ഹൃദയം ദുരന്തബാധിതർക്കൊപ്പമെന്ന് ശശി തരൂർ
Jun 13, 2025 08:07 AM | By Athira V

ദില്ലി: (truevisionnews.com) താൻ ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂവെന്നും എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.

വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.38നായിരുന്നു അപകടം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ 5 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു. രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു.

അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 53 പ്രദേശവാസികൾ മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

shashitharoor just reached london airindiaflight

Next TV

Related Stories
നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

Jul 16, 2025 01:25 PM

നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര...

Read More >>
'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:01 PM

'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

റാഞ്ചി പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍...

Read More >>
'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

Jul 16, 2025 12:39 PM

'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം...

Read More >>
വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന്  ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

Jul 16, 2025 10:50 AM

വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന് ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു ഡിജിറ്റല്‍ അറസ്റ്റിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ...

Read More >>
'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും നിലപാട്

Jul 16, 2025 10:26 AM

'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും നിലപാട്

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ...

Read More >>
Top Stories

Entertainment News

//Truevisionall