ഒരുമാസത്തെ പ്രണയം, വിവാഹം കഴിക്കാന്‍ നിർബന്ധിച്ചു; കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റിൽ

ഒരുമാസത്തെ പ്രണയം, വിവാഹം കഴിക്കാന്‍ നിർബന്ധിച്ചു; കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റിൽ
Jun 11, 2025 05:04 PM | By VIPIN P V

വിശാഖപട്ടണം: ( www.truevisionnews.com ) ആന്ധ്രാപ്രദേശിൽ കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റിലായി. അനന്തപുര്‍ ടൗണിലെ രാമകൃഷ്ണ കോളനിയില്‍ താമസിക്കുന്ന തന്മയിയെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ നരേഷിനെ പോലീസ് പിടികൂടിയത്. ജൂണ്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ തന്മയിയും വിവാഹിതനായ നരേഷും തമ്മില്‍ ഒരുമാസമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. എന്നാല്‍, ഇതിനുപിന്നാലെ തന്നെ വിവാഹം കഴിക്കാന്‍ തന്മയി നരേഷിനെ നിര്‍ബന്ധിച്ചു. വിവാഹിതനായ നരേഷ് ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ മൂന്നാം തീയതി ഇരുവരും പതിവായി സന്ദര്‍ശിക്കുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയെ നരേഷ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ഇവിടെവെച്ച് കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി കടന്നുകളഞ്ഞു. എന്നാല്‍, മൂന്നാം തീയതി വൈകീട്ട് പെണ്‍കുട്ടി കോളേജില്‍നിന്ന് തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. അതിനിടെ, കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും അനന്ത്പുര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ജഗദീഷ് പറഞ്ഞു.

Boyfriend arrested for murdering college student

Next TV

Related Stories
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

Jul 28, 2025 12:51 PM

പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; രണ്ട് പേർ അറസ്റ്റില്‍

സേലം ജില്ലയിൽ വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍...

Read More >>
Top Stories










//Truevisionall