'തേടിയ വള്ളി കാലിൽ ചുറ്റി'; അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ച് പൊലീസ്, തെളിഞ്ഞത് നിരവധി മോഷണക്കേസുകൾ

'തേടിയ വള്ളി കാലിൽ ചുറ്റി'; അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ച് പൊലീസ്, തെളിഞ്ഞത് നിരവധി മോഷണക്കേസുകൾ
Jun 11, 2025 06:56 AM | By VIPIN P V

ഇടുക്കി: ( www.truevisionnews.com ) നിരവധി ഇരു ചക്ര വാഹന മോഷണ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ പോകുമ്പോൾ അടിമാലിക്ക് സമീപം അപകടത്തിൽ പെട്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പൊലിസ് പിടിയിൽ ആയത്.

ഏതാനും നാളുകൾക്കിടെ ഇടുക്കിയിൽ നിന്ന് കാണാതായ വിവിധ ബൈക്ക് മോഷണ കേസുകളിൽ പ്രതികളാണിവർ. ഇടുക്കി രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശി ഒറ്റപ്ലാക്കൽ അനൂപ്, അണക്കര സ്വ ദേശി വാഴയിൽ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏഴിന് ഉടുമ്പഞ്ചോല സ്റ്റേഷൻ പോലിസ് സ്റ്റേഷൻ പരിധിയിലെ മുക്കുടിലിൽ നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇത്‌ സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കോതമംഗലത് പോയി തിരികെ വരുന്ന വഴി അടിമാലിക്ക് സമീപത്തു വെച്ച് അപകടത്തിൽ പെട്ടു.

പട്രോളിങ്ങിന് എത്തിയ അടിമാലി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുക്കിടിയിൽ നിന്ന് മോഷ്ടിച്ച ബൈക്ക് ആണ് ഇവരുടെ കൈവശം ഉള്ളതെന്ന് സമ്മതിച്ചു. തുടർന്ന് പ്രതികളെ ഉടുമ്പൻചോല പൊലീസിന് കൈമാറി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇടുക്കിയിലെ വിവിധ മേഖലകളിൽ നിന്നും ഇരുവരും ചേർന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചത്.

രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് രണ്ട് ബൈക്കുകളും കുമളി ചക്കുപളത്തു നിന്ന് രണ്ട് ബൈക്കുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്. മറ്റ് മേഖലകളിൽ നിന്നും അടുത്തയിടെ ഇരു ചക്ര വാഹനങ്ങൾ നഷ്ടപെട്ട സംഭവങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലിസ് അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

idukki police take thieves hospital several theft case revealed

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories

//Truevisionall