ഫ്ലാറ്റിൽ തീപിടിത്തം; രക്ഷപ്പെടാൻ ബാൽക്കണിയിൽനിന്നു ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം

ഫ്ലാറ്റിൽ തീപിടിത്തം; രക്ഷപ്പെടാൻ ബാൽക്കണിയിൽനിന്നു ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം
Jun 10, 2025 07:27 PM | By VIPIN P V

ന്യൂഡൽഹി: ( www.truevisionnews.com ) ഡൽഹിയിലെ ദ്വാരകയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാനായി താഴേക്കു ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം. 10 വയസ്സുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും അവരുടെ പിതാവ് യാഷ് യാദവുമാണ് സ്വയംരക്ഷയ്ക്കായി ബാൽക്കണിയിൽനിന്നും ചാടിയത്. യാഷ് യാദവിന്റെ ഭാര്യയും മൂത്ത മകനും അഗ്നിബാധയിൽനിന്ന് രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദ്വാരക സെക്ടർ 13ലെ എംആർവി സ്‌കൂളിനു സമീപമുള്ള ശപത് സൊസൈറ്റി എന്ന റസിഡൻഷ്യൽ കെട്ടിടത്തിന്റെ 8,9 നിലകളിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെ 9.58ന് ആയിരുന്നു സംഭവം. 8 അഗ്നിരക്ഷാസേന യൂണിറ്റുകളാണ് സ്ഥലത്തെത്തി തീയണച്ചത്.

ഫ്ലാറ്റിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. താഴത്തെ നിലകളിലുണ്ടായിരുന്നവർക്ക് പെട്ടെന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞുവെന്നും എന്നാൽ മുകളിലുള്ളവർക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. ചില താമസക്കാർ ബാൽക്കണിയിൽ കയറി സഹായത്തിനായി കൈ കാണിക്കുന്നത് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Fire breaks out flat Father and children die after jumping from balcony escape

Next TV

Related Stories
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
Top Stories

//Truevisionall