കളിചിരികള്‍ കൂട്ടക്കരച്ചിലായി; നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കളിചിരികള്‍ കൂട്ടക്കരച്ചിലായി; നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് യുവാക്കള്‍ മുങ്ങിമരിച്ചു
Jun 10, 2025 05:09 PM | By VIPIN P V

( www.truevisionnews.com ) രാജസ്ഥാനിലെ ടോങ്കില്‍ എട്ട് യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ചു. ജയ്പൂരില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. ബനാസ് നദിയില്‍ കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പ്പെട്ട് മുങ്ങുകയായിരുന്നു. 11 പേര്‍ സംഘത്തിലുണ്ടായിരുന്നു. വെള്ളം തെറിപ്പിച്ചും പരസ്പരം പിടിച്ചുതള്ളിയുമെല്ലാം ആസ്വദിച്ചുനിന്ന യുവാക്കള്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ നിലതെറ്റി മുങ്ങുകയായിരുന്നു.

മൂന്നുപേരെ രക്ഷപെടുത്തിയെന്ന് ടോങ്ക് ജില്ലാ പൊലീസ് മേധാവി വികാസ് സാംഗ്‌‍വാന്‍ പറഞ്ഞു. ടോങ്ക് പൊലീസ് അപകടസ്ഥലത്തുണ്ട്. മൃതദേഹങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 8 പേര്‍ ആശുപത്രിയില്‍ എത്തുംമുന്‍പ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്ഷപെട്ടവര്‍ ഇവിടെത്തന്നെ ചികില്‍സയിലാണ്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. യുവാക്കളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസെത്തി പ്രദേശവാസികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ഓള്‍ഡ് ബ്രിഡ്ജിനുസമീപം ഒഴുക്കും ആഴവുമുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

eight youths drown while bathing banas river

Next TV

Related Stories
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
Top Stories

//Truevisionall