ഒളിപ്പിച്ചത് സോപ്പുപെട്ടിയിൽ, മണിപ്പുരില്‍ 55 കോടിയുടെ മയക്കുമരുന്ന് വേട്ട, മൂന്ന് പേർ പിടിയിൽ

ഒളിപ്പിച്ചത് സോപ്പുപെട്ടിയിൽ, മണിപ്പുരില്‍ 55 കോടിയുടെ മയക്കുമരുന്ന് വേട്ട, മൂന്ന് പേർ പിടിയിൽ
Jun 10, 2025 12:51 PM | By Athira V

ഇംഫാല്‍: ( www.truevisionnews.com ) മണിപ്പുരിൽ വൻ മയക്കുമരുന്ന് വേട്ട. ചുരാചാന്ത്പുര്‍ ജില്ലയില്‍നിന്ന് 55.52 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്‌(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ ജില്ല അതിര്‍ത്തിയില്‍ നടത്തിവന്ന 'ഓപ്പറേഷന്‍ വൈറ്റ് വെയിലി'ന്റെ ഭാ​ഗമായാണ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്.

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ബെഹിയാങ് ഗ്രാമത്തില്‍വെച്ച് സംശയാസ്പദമായി കാണപ്പെട്ട രണ്ടാളുകളെ പിന്തുടരുകയും സിംഘാട്ട് സബ് ഡിവിഷനില്‍ തഡൗ വെങിലെ ഒരുവീട്ടില്‍ നടത്തിയ പരിശോധനയിൽ 219 സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും 8 ചെറിയ ടിന്നുകളിൽ സൂക്ഷിച്ചിരുന്ന കറുപ്പും കണ്ടെടുത്തു. കൂടാതെ രണ്ട് വാക്കി-ടോക്കിയും 7,58,050 രൂപയും പിടിച്ചെടുത്തു.

മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വീട്ടിൽനിന്ന് ഒരാളെയും രക്ഷപ്പെട്ടോടിയ രണ്ടാളുകളെ ബവല്‍ക്കോട്ട് ചെക്ക്‌ഗെയ്റ്റിന് സമീപത്തുനിന്നും പിടികൂടി.

Massive drug bust Manipur

Next TV

Related Stories
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

Jul 14, 2025 02:28 PM

പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

ഗോവയ്ക്ക് ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ, ഗജപതി രാജു പുതിയ ഗോവ...

Read More >>
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
Top Stories

//Truevisionall