കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പലയിടത്തുനിന്നും യുവതികളെ എത്തിച്ചു, ബിന്ദു റിമാന്‍ഡില്‍

കോഴിക്കോട്  മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പലയിടത്തുനിന്നും യുവതികളെ എത്തിച്ചു, ബിന്ദു റിമാന്‍ഡില്‍
Jun 7, 2025 03:35 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിച്ച് പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുന്‍പും സമാനകേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. 2022-ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനാണ് അവര്‍ ഒടുവില്‍ പിടിയിലായത്.

സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടാണ് ഒന്‍പതുപേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമായിരുന്നു. ബിന്ദു ഒഴികെയുള്ളവര്‍ക്ക് ശനിയാഴ്ചതന്നെ ജാമ്യം ലഭിച്ചു. ബിന്ദു റിമാന്‍ഡില്‍ കഴിയുകയാണ്.

രണ്ടുമാസം മുന്‍പാണ് കേന്ദ്രം ഇവിടെ പ്രവര്‍ത്തനം തുടങ്ങിയതെന്നും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് യുവതികളെ ഇങ്ങോട്ട് എത്തിച്ചുതുടങ്ങിയതെന്നുമാണ് വിവരം.

വീട് വാടകയ്ക്കെടുത്ത സമയത്ത് ഉടമകള്‍ക്ക് നല്‍കിയ വിവരങ്ങളെല്ലാം തെറ്റാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഫുട്ബാള്‍ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയത്. അതിനുശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമകളിലൊരാള്‍ വ്യക്തമാക്കി. അപ്പാര്‍ട്‌മെന്റിന് നാല് ഉടമകളാണുള്ളത്.

മാസങ്ങള്‍ക്ക് മുന്‍പ് ചില അയല്‍ക്കാര്‍ ഇവിടെയെത്തുന്നവരേക്കുറിച്ച് സംശയം അറിയിച്ചപ്പോള്‍ അന്വേഷിച്ചിരുന്നെന്നും ഉടമകളിലൊരാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചില ബന്ധുക്കളെ കാണാനാണ് ആളുകള്‍ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവര്‍ പറഞ്ഞിരുന്നത്. അയല്‍വാസികളില്‍ ചിലര്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഫ്‌ലാറ്റ് പോലീസ് നിരീക്ഷണത്തിലായിരുന്നു.

Police suspect more people involvedMalaparamba sex racket case Kozhikode.

Next TV

Related Stories
ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Jul 12, 2025 07:29 AM

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഇന്ന് യുഡിഎഫ്...

Read More >>
ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

Jul 12, 2025 06:39 AM

ദാരുണം....! ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് അപകടം; നെട്ടൂര്‍ സ്വദേശി യുവാവ് മരിച്ചു

കൊച്ചി ഉദയംപേരൂരിൽ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവിന്...

Read More >>
കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം; ജില്ലാ കളക്ടറുടെ ഉത്തരവ്

Jul 12, 2025 06:04 AM

കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം; ജില്ലാ കളക്ടറുടെ ഉത്തരവ്

കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍...

Read More >>
കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 11, 2025 11:11 PM

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

Jul 11, 2025 11:04 PM

പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം...

Read More >>
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

Jul 11, 2025 10:42 PM

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്...

Read More >>
Top Stories

//Truevisionall