കോഴിക്കോട് തളീക്കരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട് തളീക്കരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
Jun 7, 2025 12:19 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി കാഞ്ഞിരോളിയിൽ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരോളിയിലെ അമ്പലക്കണ്ടി റാഷിദിൻ്റെ ഭാര്യ ജസീറ (28 ) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസീലയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ ബെഡ്ഷീറ് പിരിച്ച് തൂങ്ങിമരിച്ച നിലയിലാണ് ജസീറയെ കണ്ടെത്തിയത്. മക്കളാണ് ഉമ്മ ആത്മഹത്യ ചെയ്ത വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.

ഓൺലൈൻ ഇടപാടുകൾ ആണ് ജസീറയുടെ മരണത്തിൽ എത്തിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊതുവേ ഊർജസ്വലയായ ജസീറയ്ക്ക് ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.

തൊട്ടിൽപ്പാലം പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി കുടുംബത്തിന് വിട്ടുകൊടുക്കും. ബന്ധുക്കൾ നൽകിയ പരാതിയിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്.

ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുൽ റസാഖിൻ്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കൾ: അൽമാൻ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.

Woman found committing suicide husband houseKanjiroli Kuttiyadi

Next TV

Related Stories
ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

Jun 7, 2025 09:37 PM

ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട് - വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസിൻ്റെ...

Read More >>
മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Jun 7, 2025 09:07 PM

മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ...

Read More >>
സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌  മോഷണം, സ്ത്രീകൾ പിടിയിൽ

Jun 7, 2025 08:38 PM

സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം, സ്ത്രീകൾ പിടിയിൽ

സിസിടിവി ദൃശ്യങ്ങളില്‍ പതിയാതെ മോഷണം നടത്തുന്ന രണ്ട് അംഗ സംഘം പൊലീസ്...

Read More >>
 കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

Jun 7, 2025 08:02 PM

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ്...

Read More >>
കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

Jun 7, 2025 07:41 PM

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത്...

Read More >>
ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത്  സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ,  അന്വേഷണം

Jun 7, 2025 07:09 PM

ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ, അന്വേഷണം

തളീക്കര കാഞ്ഞിരോളിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍...

Read More >>
Top Stories