(truevisionnews.com) പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് യു ഡി എഫ് സമൂഹത്തിൽ വർഗീയവിഷം കലർത്താൻ ശ്രമിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഒരുഭാഗത്ത് ന്യൂനപക്ഷ വർഗീയതയാണെങ്കിൽ മറ്റൊരു ഭാഗത്ത് ഭൂരിപക്ഷ വർഗീയതയാണ് വളർത്തുന്നത്. കേരളം ഈ വിഷങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അതേസമയം ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. നിലമ്പൂരിലെ പരാജയം ഭയന്ന് പ്രതിപക്ഷം എന്തും പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയെന്നും ശിവൻകുട്ടി വിമർശിച്ചു.
.gif)
സര്‍ക്കാരിന് ഈ ദിവസം അവധി നല്കുന്നതില് താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
Eid holiday UDF trying spread communal poison MVGovindanMaster
