നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം സജീവം; നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം സജീവം; നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്
Jun 5, 2025 07:24 AM | By Jain Rosviya

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. പിവി അൻവർ മത്സര രംഗത്ത് ഉറച്ചുനിൽക്കുമോ എന്ന് ഇന്നറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പിവി അൻവർ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അൻവർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

18 പത്രികകളാണ് വരണാധികാരിയായ പെരിന്തൽമണ്ണ സബ് കലക്ടർ സ്വീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയുടെ സ്ഥാനാർഥിയായി അൻവറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചാണ് അൻവറിന്റെ പത്രിക പിൻവലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ അൻവർ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു. ഇതിന് മുൻപും നിലമ്പൂരിൽ അൻവർ തിരഞ്ഞെടുപ്പിനെ നേരിട്ടത് സ്വതന്ത്ര സ്ഥാനാർഥിയായി തന്നെയാണ്. എന്നാൽ അന്ന് അദ്ദേഹത്തിന് എൽഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു. യുഡിഎഫ് പിന്തുണയ്ക്കായി അൻവർ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ചർച്ചകൾ എങ്ങുമെത്തിയില്ല.




Nilambur by election Last date withdrawal nomination papers today

Next TV

Related Stories
നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; വോട്ടർമാരെ നേരിൽ കാണാൻ സ്ഥാനാർഥികൾ, പി.വി അൻവർ മാധ്യമങ്ങളെ കാണും

Jun 4, 2025 07:43 AM

നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; വോട്ടർമാരെ നേരിൽ കാണാൻ സ്ഥാനാർഥികൾ, പി.വി അൻവർ മാധ്യമങ്ങളെ കാണും

നിലമ്പൂരിൽ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പോരാട്ടം...

Read More >>
അൻവറിന് വീണ്ടും തിരിച്ചടി; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ പിൻവലിച്ച് ആം ആദ്മി പാർട്ടി

Jun 3, 2025 10:18 PM

അൻവറിന് വീണ്ടും തിരിച്ചടി; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ പിൻവലിച്ച് ആം ആദ്മി പാർട്ടി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന് പിന്തുണ പിൻവലിച്ച് ആം ആദ്മി...

Read More >>
മനസ്സിനകത്ത് സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷം, ചെങ്കോട്ടയായ കണ്ണൂരിനെ മാറ്റിയെടുത്തത് വൻ പോരാട്ടത്തിലൂടെ- കെ സുധാകരൻ

Jun 3, 2025 08:50 PM

മനസ്സിനകത്ത് സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമർഷം, ചെങ്കോട്ടയായ കണ്ണൂരിനെ മാറ്റിയെടുത്തത് വൻ പോരാട്ടത്തിലൂടെ- കെ സുധാകരൻ

ചെങ്കോട്ടയായ കണ്ണൂരിനെ ഞങ്ങൾ മാറ്റിയെടുത്തത് വലിയ പോരാട്ടം നടത്തിയെന്ന് കെ...

Read More >>
Top Stories