കോഴിക്കോട് പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന്‍റെ കെണിയില്‍ കുടുക്കി ചൂഷണം ചെയ്ത സംഭവം; ഒരു പ്രതികൂടി പിടിയിൽ

കോഴിക്കോട്  പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന്‍റെ കെണിയില്‍ കുടുക്കി ചൂഷണം ചെയ്ത സംഭവം; ഒരു പ്രതികൂടി പിടിയിൽ
Jun 3, 2025 12:19 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  അസം സ്വദേശിയായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന്‍റെ കെണിയില്‍ കുടുക്കി ചൂഷണംചെയ്ത സംഭവത്തില്‍ ഒരാള്‍ക്കൂടി പൊലീസ് പിടിയില്‍. അസം സ്വദേശിയായ റാക്കി ബുധീന്‍ അന്‍സാരിയെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്. അസം സ്വദേശികളായ ഫര്‍ഹാന്‍ അലി, അക്ലീമ ഖാത്തൂന്‍ എന്നിവരെ കേസില്‍ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളുടെ കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജോലി വാഗ്ദാനംചെയ്ത് അസമില്‍നിന്ന് കൊണ്ടുവന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

അസം സ്വദേശിയായ ഫര്‍ഹാന്‍ അലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മൂന്നുമാസം മുമ്പ് കേരളത്തില്‍ എത്തിച്ചത്. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാല്‍, കോഴിക്കോട്ട് എത്തിച്ച പെണ്‍കുട്ടിയെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മേയ് ആദ്യമാണ് പോലീസ് സ്‌റ്റേഷനില്‍ അഭയംതേടിയെത്തിയത്.

അതിനിടെ, സംഭവത്തില്‍ പ്രതികള്‍ക്ക് മലയാളികളായ ചിലരുടെ സഹായംലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ യുവതികളെ സംഘം കേരളത്തിലേക്ക് എത്തിച്ചതായും വിവരങ്ങളുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

Kozhikode girl trapped sex racket exploited one more accused arrested

Next TV

Related Stories
'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

Jul 12, 2025 03:13 PM

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി പ്രകടനം

'വേണ്ടിവന്നാൽ തലയും വെട്ടും'; പൊലീസിനെതിരെ കുമ്പളയിൽ സിപിഐഎം കൊലവിളി...

Read More >>
ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Jul 12, 2025 02:53 PM

ദുരന്തം പതിയിരുന്നതറിയാതെ....! കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി...

Read More >>
കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

Jul 12, 2025 01:53 PM

കണ്ണൂർ സ്വദേശിനിക്ക് കണ്ണിൽ അസഹനീയമായ വേദന, പിന്നാലെ ചികിത്സതേടിയത് ഉള്ള്യേരിയിൽ, ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിരയെ

ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ...

Read More >>
'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

Jul 12, 2025 01:36 PM

'വിപഞ്ചികയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിച്ച്‌ വിചാരണ ചെയ്യണം', കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ആവശ്യവുമായി കുടുംബം

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

Jul 12, 2025 01:36 PM

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത് ഷാ

'ഭാരത് മാതാ കീ... വിദേശത്തിരിക്കുന്ന പിണറായി മുദ്രാവാക്യം കേൾക്കണം, 2026-ൽ കേരളം എൻഡിഎ സർക്കാർ ഭരിക്കും’- അമിത്...

Read More >>
Top Stories

//Truevisionall