വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക്; വടകര കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം

വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക്; വടകര കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം
May 31, 2025 07:38 PM | By Susmitha Surendran

വടകര: (truevisionnews.com) കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിൽ വടകര-മാഹി കനാലിൽ വീണ യുവാവിനായി തിരച്ചിൽ തുടരുന്നു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് കനാലിൽ വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉച്ചക്ക് 12 മണിയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ് യുവാവിനെ കാണാതായത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.

പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. യുവാവിന് വേണ്ടി നാട്ടുകാരും പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

Search intensifies missing youth who fell into Kottappally canal

Next TV

Related Stories
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലയിൽ യെല്ലോ

Jun 2, 2025 07:09 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലയിൽ യെല്ലോ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത....

Read More >>
വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

Jun 2, 2025 06:41 AM

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന്...

Read More >>
കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Jun 2, 2025 06:17 AM

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്...

Read More >>
ദാരുണം ..; സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ ഓടയില്‍ വീണു; നാലരവയസ്സുകാരി മരിച്ചു

Jun 2, 2025 06:00 AM

ദാരുണം ..; സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ ഓടയില്‍ വീണു; നാലരവയസ്സുകാരി മരിച്ചു

സൈക്കിള്‍ ഉരുട്ടി വരുന്നതിനിടയില്‍ ഓടയില്‍ വീണു; നാലരവയസ്സുകാരി മരിച്ചു...

Read More >>
ഇന്ന് സ്കൂളിൽ പോകേണ്ട ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Jun 2, 2025 05:55 AM

ഇന്ന് സ്കൂളിൽ പോകേണ്ട ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

Read More >>
Top Stories