പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ
May 31, 2025 11:28 AM | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മയക്കുമരുന്ന് കൈമാറിയ സംഭവത്തിൽ താന്ന്യം, കിഴുപ്പിള്ളിക്കര സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടി. ചക്കിത്തറ കിനുരാജ്, റമ്പിൽ രഞ്ജിത്ത്, കല്ലിങ്ങൽ സൽമാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മൂവരും.

താന്ന്യത്ത് കള്ള് ഷാപ്പിന് സമീപം കുട്ടികൾക്ക് ലഹരി വസ്തുക്കൾ കൈമാറുന്നത് പൊലീസ് പട്രോളിങ് സംഘം കാണുകയായിരുന്നു. തുടർന്ന് പൊലീസിനെ കണ്ടയുടൻ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.

ഇവരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ, ഒസിബി പേപ്പർ പാക്കറ്റ്, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പുപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Three arrested for attempting deliver narcotics to minors

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall