അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

 അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
May 28, 2025 07:42 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി. അങ്കണവാടികൾ, മദ്രസ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്കും അവധിയായിരിക്കും. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും വ്യക്തമാക്കി.

ഇടുക്കി ജില്ലയിൽ അവധി

ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (29 /05/2025 ബുധനാഴ്ച്ച) ജില്ലാ കളക്ടർ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിംഗ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

എറണാകുളം ജില്ലയിൽ അവധി

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കണ്ണൂർ ജില്ലയിൽ അവധി

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് നാളെ (29/05/2025, വ്യാഴാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കാസർകോട് ജില്ലയിൽ അവധി

കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025 ) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.



Extreme rain warning Holiday declared educational institutions four districts

Next TV

Related Stories
ക്രിമിനൽ പശ്ചാത്തലം; സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ ചുമത്തി

May 30, 2025 09:02 AM

ക്രിമിനൽ പശ്ചാത്തലം; സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ ചുമത്തി

സിപിഎം പുറത്താക്കിയ മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കാപ്പാ...

Read More >>
പെൺകുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പൊലീസുകാരനെ ആക്രമിച്ച് മധ്യവയസ്‌കൻ, സംഭവം കോഴിക്കോട്

May 30, 2025 08:57 AM

പെൺകുട്ടിയെ ശല്യം ചെയ്തതിനു വിളിച്ചുവരുത്തി; പൊലീസുകാരനെ ആക്രമിച്ച് മധ്യവയസ്‌കൻ, സംഭവം കോഴിക്കോട്

പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി....

Read More >>
ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

May 30, 2025 08:01 AM

ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ...

Read More >>
Top Stories