കോഴിക്കോട് ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊന്ന പ്രതി പിടിയിൽ

കോഴിക്കോട്  ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊന്ന പ്രതി പിടിയിൽ
May 28, 2025 03:25 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) ആണ് പിടിയിലായത്. പുന്നപ്രയിൽ നിന്നും തൂത്തുക്കുടിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയായ സോളമനെയാണ് ഇയാൾ മദ്യലഹരിക്കിടെയുണ്ടായ തർക്കത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സി.സി.ടി.വിയുടെ ലഭ്യത കുറവുമായിരുന്നു കേസ് അന്വേഷണത്തിൽ പൊലീസിനെ തുടക്കത്തിൽ വലച്ചത്.

എന്നാൽ മറ്റൊരു ഫോണിൽ നിന്ന് പ്രതി അമ്മയെ വിളിച്ചതോടെയാണ് അന്വേഷണസംഘം ജോസിനെ കണ്ടെത്തുന്നത്. പിന്നീട് അവിടെ നിന്നും പലസ്ഥലങ്ങളിലേക്ക് രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസിന്റെ വലയിൽ കുടുങ്ങാതിരിക്കാൻ ഇയാൾ കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കായംകുളം. കുരീപ്പുഴ, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളിലടക്കം മാറി മാറി സഞ്ചരിക്കുകയായിരുന്നു.

Suspect arrested Beypore fisherman's murder case

Next TV

Related Stories
നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു

Jul 14, 2025 08:44 AM

നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു

നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു...

Read More >>
കോഴിക്കോട് മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 14, 2025 08:32 AM

കോഴിക്കോട് മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് പരിക്ക്

കോഴിക്കോട് മുക്കത്ത് ബൈക്കിൽ കാറിടിച്ച് അപടം, ബൈക്ക് യാത്രക്കാരന് പരിക്ക്...

Read More >>
കുടയെടുത്തോ… മഴയുണ്ടേ…; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 14, 2025 08:05 AM

കുടയെടുത്തോ… മഴയുണ്ടേ…; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...

Read More >>
'സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന്....'; കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന് പരാതി

Jul 14, 2025 07:50 AM

'സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന്....'; കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന് പരാതി

കുറ്റിപ്പുറത്തെ നഴ്സിങ് അസിസ്റ്റന്റിന്റെ ആത്മഹത്യ; ആശുപത്രി ജനറൽ മാനേജറുടെ മാനസിക പീഡനമെന്ന്...

Read More >>
കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

Jul 14, 2025 07:46 AM

കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

കോ‍ഴിക്കോട് മാവൂരിൽ നെറ്റിയിൽ ചൂണ്ട കുടുങ്ങിയ യുവാവിന് രക്ഷകരായി...

Read More >>
Top Stories

//Truevisionall