പേരാമ്പ്ര : (truevisionnews.com) കൂത്താളിയില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ചുഴലിക്കാറ്റ് ഉണ്ടായത് . കൂത്താളി സ്‌കൂളിന്റെ ശൗചാലയത്തിന്റെ ഷെര്‍ട്ട് മുഴുവനായും പറന്ന് തൊട്ടടുത്ത വീടിന്റെ മുറ്റത്ത് ചെന്ന് പതിച്ചിരിക്കുന്നു. ഏകദേശം 18 മീറ്ററോളം നീളമുള്ള ഷീറ്റാണ് വൈദ്യുത ലൈനില്‍ തട്ടി പോസ്റ്റ് അടക്കമാണ് മറിഞ്ഞു കിടക്കുന്നത്. പുലര്‍ച്ചെ ആയതിനാല്‍ വന്‍ അപകടം ഒഴിവായി.
കൂത്താളി പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി മരങ്ങള്‍ മറിഞ്ഞുവീഴുകയും കൂടാതെ വൈദ്യുത ലൈനുകള്‍ പൊട്ടുകയും പോസ്റ്റുകള്‍ ചെരിഞ്ഞു വീഴാറായ അവസ്ഥയുമാണ് ഉള്ളത്. കൂത്താളി പ്രദേശത്ത് ഇപ്പോള്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
.gif)

കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പലസ്ഥലങ്ങളിലായി വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പതിവിലും നേരത്തെ കാലവര്‍ഷവും നൂനമര്‍ദ്ദവും ഒന്നിച്ചെത്തിയതായിരിക്കാം മഴയുടെ ശക്തികൂടിയതെന്ന് കരുതുന്നത്. കൂടാതെ ശക്തമായ ചുഴലിക്കാറ്റും ഉണ്ടാകുന്നുണ്ട്.
Cyclone Koothali Massive damage
