ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോൾ പ്രസവ വേദന; വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

 ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോൾ പ്രസവ വേദന;  വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി
May 27, 2025 05:18 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  അന്തിക്കാട് സ്വദേശിയായ യുവതി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച്ച രാവിലെ 7.45നാണ് അന്തിക്കാട് സ്വദേശിനി വാലപ്പറമ്പിൽ മജീദിന്‍റെയും ആരിഫയുടെയും മകൾ സുമയ്യ (25) പ്രസവിച്ചത്. 29നാണ് ഡോക്ടർ പ്രസവ തീയതി നൽകിയിരുന്നത്. ചൊവ്വാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യുവതിക്ക് പ്രസവ വേദന വന്നതെന്ന് ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി സമദ് പറഞ്ഞു.

ശുചിമുറിയിൽ പോയ ശേഷം വേദന അനുഭവപ്പെട്ടതായി യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ വേഗം പോകുന്നതിനായി ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിൽ സുമയ്യ പ്രസവിച്ചു. ഉമ്മയാണ് പ്രസവത്തിന് ഒപ്പം നിന്ന് സഹായിച്ചത്. പക്ഷേ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്താനായില്ല. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി എത്തിയ തൃപ്രയാറിൽ നിന്നുള്ള ആംബുലസിൽ ഉണ്ടായിരുന്ന നേഴ്‌സാണ് പൊക്കിൾക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും വേർപ്പെടുത്തിയത്.

ഇവരെ ആംബുലൻസിൽ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 3.5 കിലോ ഭാരമുണ്ട് സുമയ്യ ജന്മം നൽകിയ പെൺകുഞ്ഞിന്. അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെങ്കിലും നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുമയ്യയുടെ രണ്ടാമത്തെ കുഞ്ഞാഞ്ഞിത്. മൂത്ത കുഞ്ഞ് ഒരു വയസുകാരൻ ഐസാൻ.

young woman from Anthikad gave birth baby girl home.

Next TV

Related Stories
 ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

Jul 11, 2025 07:24 AM

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം...

Read More >>
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

Jul 11, 2025 07:10 AM

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

Jul 11, 2025 06:13 AM

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട് താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം...

Read More >>
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാൻ നിർദ്ദേശം

Jul 11, 2025 05:56 AM

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാൻ നിർദ്ദേശം

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി...

Read More >>
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
Top Stories

GCC News

//Truevisionall