കൊച്ചി: ( www.truevisionnews.com ) അങ്കമാലിയിൽ റോഡിൽ കിടന്ന കേബിൾ വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്. അങ്കമാലി കവരപ്പറമ്പ് വൈപ്പിൽ വീട്ടിൽ അർജുനാണ്(24) പരിക്കേറ്റത്. ഇന്ന് രാവിലെ അങ്കമാലി നായത്തോട് എയർപോർട്ട് റോഡിൽ എം പി ഓഫീസിനു സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
ജോലി സ്ഥലത്തേക്ക് അമ്മയുമായി പോയപ്പോഴായിരുന്നു അപകടം. റോഡരികിൽ ഉയർന്നു കിടന്ന കേബിൾ അർജുൻ്റെ കഴുത്തിൽ കുരുങ്ങുകയായിരിന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ചാണ് നിന്നത്. ബൈക്കിലുണ്ടായിരുന്ന അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ അർജുനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.gif)
Biker injured after cable wire gets tangled around neck in Angamaly Accident
