സ്വർണവില തണുത്തു തുടങ്ങി; ഉച്ചക്ക് കുറഞ്ഞു; വിലയിൽ വൻ മാറ്റം

സ്വർണവില തണുത്തു തുടങ്ങി;  ഉച്ചക്ക് കുറഞ്ഞു; വിലയിൽ വൻ മാറ്റം
May 27, 2025 02:44 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഉച്ചക്ക് വില കുറയുകയായിരുന്നു. ഗ്രാമിന് 60 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 8,935 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വില 480 രൂപ കുറഞ്ഞു. 71,480 രൂപയായാണ് വില കുറഞ്ഞത്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995രൂപയും പവന് 71,960 രൂപയുമായിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞു. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.5 ശതമാനം ഇടിവാണ് ഉണ്ടായത്. 3,325.99 ഡോളറായാണ് ഒരു ഔൺസ് സ്വർണത്തിന്റെ വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.2 ശതമാനം ഇടിഞ്ഞ് 3,325 ഡോളറായും ഇടിഞ്ഞു.

എന്നാൽ, ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തിയതിന് ശേഷം ഡോളർ ഇൻഡക്സിൽ ഇന്ന് നേരിയ വളർച്ച രേഖപ്പെടുത്തി. ഫെഡറൽ റിസർവിന്റെ വായ്പനയം വരും ദിവസങ്ങളിൽ പുറത്ത് വരും. ഇത് സ്വർണവിലയെ സ്വാധീനിച്ചേക്കും. ഇതിനൊപ്പം യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിക്കുന്ന ചില നിർണായക കണക്കുകൾ വെള്ളിയാഴ്ച പുറത്ത് വരുന്നുണ്ട്. വ്യക്തിഗത ഉപഭോഗത്തെ സംബന്ധിക്കുന്ന കണക്കുകളാണ് പുറത്തുവരിക. ഇതും സ്വർണവിലയെ സ്വാധീനിച്ചേക്കും. 

Gold price today may24

Next TV

Related Stories
കുമളി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മരം വീണ് യുവാവ് മരിച്ചു

May 29, 2025 09:11 PM

കുമളി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മരം വീണ് യുവാവ് മരിച്ചു

കുമളി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ മരം വീണ് യുവാവ്...

Read More >>
കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

May 29, 2025 08:41 PM

കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട്...

Read More >>
കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

May 29, 2025 08:17 PM

കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

വടകര ചോറോട് ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി...

Read More >>
കനത്ത മഴ; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്

May 29, 2025 07:59 PM

കനത്ത മഴ; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്

കനത്ത മഴ; ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ...

Read More >>
മഴ : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 29, 2025 07:30 PM

മഴ : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ : ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
Top Stories