ഇരുമ്പനം (കൊച്ചി): ( www.truevisionnews.com ) ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന ബസ് ജീവനക്കാരൻ മരിച്ചു. ഇരുമ്പനം റൂട്ടിൽ ബസ് ഓടിക്കുന്ന ചോറ്റാനിക്കര തെക്കിനേത്ത് നിരപ്പത്ത് മഹേഷ് (താടിക്കാരൻ-38) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കരിങ്ങാച്ചിറ കൈപ്പഞ്ചേരി രാഹുലിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.gif)
തിങ്കളാഴ്ച രാത്രി 11.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനം പഴയ പോസ്റ്റ് ഓഫിസിനടുത്തുവച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിക്കുകയായിരുന്നു.
Accident Bike and mini-lorry collide Private bus employee dies
