കൊച്ചി: ( www.truevisionnews.com ) കോതമംഗലം ഊന്നുകല്ലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേബി ദേവസ്യ, ഭാര്യ മോളി ബേബി എന്നിവരാണ് മരിച്ചത്. ബേബിയെ തൂങ്ങിമരിച്ച നിലയിലും മോളിയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ഏറെനേരമായി ദമ്പതികള്‍ പുറത്തുവരാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച വൈകുന്നേരം ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
.gif)
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Couple found dead inside home
