വടകര :(truevisionnews.com) ശക്തമായ മഴയിൽ വടകര ആയഞ്ചേരിയിൽ വീട് തകർന്നു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുലച്ചാളക്കണ്ടിയിൽ മാതുവിൻ്റെ വീടാണ് പൂർണ്ണമായും തകർന്നത്. മഴ കനത്തതോടെ മാതുവും കുടുബവും അടുത്ത വീട്ടിൽ പോയതിനാൽ ആളപായം ഒഴിവായി.
മാതുവിൻ്റെ കുടുബത്തിന് നിലവിൽ താമസിക്കാൻ വീടില്ലാത്ത അവസ്ഥയാണ്. വില്ലേജ് ഓഫീസർക്കും ജില്ലാ കലക്ടർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.പി.എം നേതാക്കളായ കെ.വി. ജയരാജൻ, കെ സോമൻ, ടി.പി. ഹമീദ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
.gif)

അതേസമയം അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ - വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതൽ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി
house collapsed Ayanjari Vadakara heavy rain.
