കോതമംഗലം (എറണാകുളം): (truevisionnews.com) കുട്ടംപുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. പൂയംകുട്ടി പുഴക്ക് കുറുകെയുള്ള ചപ്പാത്ത് ഞായറാഴ്ച രാത്രിയാണ് വെള്ളത്തിൽ മുങ്ങിയത്. പുഴയ്ക്ക് അക്കരെയുള്ള മണികണ്ഠൻചാൽ ഗ്രാമവും വെള്ളാരംകുത്ത്, ഉറിയംപെട്ടി ആദിവാസി ഉന്നതികളും ഒറ്റപ്പെട്ടു.
ചപ്പാത്ത് മുങ്ങിയതോടെ പഞ്ചായത്ത് കടത്ത് വഞ്ചി ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിലെ കുത്തൊഴുക്ക് കാരണം പൂയംകുട്ടി ബ്ലാവന കടവിൽ ജങ്കാർ കടത്ത് നിലച്ചിട്ട് രണ്ട് ദിവസമായി. ഇവിടേയും മൂന്ന് ആദിവാസി ഉന്നതികളും കല്ലേലിമേട് ഗ്രാമവും ഒറ്റപ്പെട്ടിരിക്കുകയാണ്.
.gif)
Manikandan drowned water with his chala chapatti.
