'അടുത്ത 48 മണിക്കൂറിനിടെ 14000 കുട്ടികൾ പട്ടിണി കിടന്ന് മരിക്കും' - മുന്നറിയിപ്പിനിടെ ഗാസയിലേക്കുള്ള ഭക്ഷണ ട്രക്കുകൾ കൊള്ളയടിച്ചു

 'അടുത്ത 48 മണിക്കൂറിനിടെ 14000 കുട്ടികൾ പട്ടിണി കിടന്ന് മരിക്കും' - മുന്നറിയിപ്പിനിടെ ഗാസയിലേക്കുള്ള ഭക്ഷണ ട്രക്കുകൾ കൊള്ളയടിച്ചു
May 25, 2025 07:37 AM | By Susmitha Surendran

(truevisionnews.com)  അടുത്ത 48 മണിക്കൂറിനിടെ 14000 കുട്ടികൾ പട്ടിണി കിടന്ന് മരിക്കുമെന്ന മുന്നറിയിപ്പിനിടെ ഗാസയിലേക്കുള്ള ഭക്ഷണ ട്രക്കുകൾ കൊള്ളയടിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നും അവശ്യസാധനങ്ങളുമായി ഗാസയിലേക്കുള്ള യുഎഇ അയച്ച ട്രക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്.

ഇസ്രയേൽ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാസയിൽ പ്രവേശിച്ച 24 ട്രക്കുകളിൽ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഗാസയിലേക്ക് സഹായമെത്തിക്കാൻ ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ എന്ന പേരിൽ യുഎഇയുടെ സഹായദൗത്യം തുടരുന്നുണ്ട്.

സംഭവത്തിൽ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ഇസ്രയേലും യുഎഇയും കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. നിലവിൽ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് ഗാസ. സഹായമെത്തിച്ചില്ലെങ്കിൽ ഗാസയിൽ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികൾക്ക്‌ ജീവൻ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ വിഭാഗം മേധാവി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

Food trucks heading Gaza looted amid warning

Next TV

Related Stories
ഇനിയിങ്ങോട്ട് പറക്കേണ്ട; കാനഡയിലും യുകെയിലും യുഎസ്സിലും ഇനി ജോലി തേടി വരേണ്ടെന്ന്

May 19, 2025 09:45 PM

ഇനിയിങ്ങോട്ട് പറക്കേണ്ട; കാനഡയിലും യുകെയിലും യുഎസ്സിലും ഇനി ജോലി തേടി വരേണ്ടെന്ന്

വിദേശ ജോലിക്ക് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ മോഹന വാഗ്ദാനങ്ങളിൽ വീണു...

Read More >>
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
Top Stories