മാനന്തവാടി: ( www.truevisionnews.com ) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും മകനാണ്. കഴിഞ്ഞ ശനിയാഴ്ച കല്‍പ്പറ്റ ടൗണിലായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് സിഗ്നല്‍ ഇട്ട് റോഡിലേക്ക് കയറവെ നോക്കുന്നതിനിടയില്‍ പിറികിലൂടെയെത്തിയ കാര്‍ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
.gif)
സാരമായി പരിക്കേറ്റ സബാഹിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.
Former MLA PPV Moosa son dies road accident after starting parked scooter
