പത്തനംതിട്ടയിൽ പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

പത്തനംതിട്ടയിൽ പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
May 23, 2025 06:42 AM | By Jain Rosviya

പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട കടമ്മനിട്ടയില്‍ പതിനേഴുകാരിയെ പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. മുന്‍ സുഹൃത്ത് സജിലാണ് കേസിലെ പ്രതി. പ്ലസ് ടു വിദ്യാര്‍ത്ഥിനി ശാരികയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അഡി. ജില്ലാ കോടതി ഒന്ന് ആണ് കേസില്‍ വിധി പറയുക.

2017 ജൂലൈ 14നു വൈകുന്നേരമായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടിൽ വച്ച് പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച് സജില്‍ തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22നായിരുന്നു മരണം.


Verdict today Case murder 17 year old girl pouring petrol Pathanamthitta

Next TV

Related Stories
Top Stories