ആലപ്പുഴ:(truevisionnews.com) മണ്ണഞ്ചേരിയിൽ തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. കൺട്രോൾ റൂം ജീപ്പിലെ ഡ്രൈവർ അരുണിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആലപ്പുഴ കലവൂർ റോഡ്മുക്കിൽ വെച്ചായിരുന്നു സംഭവം.
മണ്ണഞ്ചേരി സ്വദേശി സാജനാണ് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പരുക്കേൽപ്പിക്കുന്നത്. സാജനും ഭാര്യയുമായുള്ള തർക്കം പരിഹരിക്കാൻ മണ്ണഞ്ചേരി പൊലീസിനൊപ്പം എത്തിയതായിരുന്നു കൺട്രോൾ റൂം ഉദ്യോഗസ്ഥനും. കൈയ്ക്ക് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ അരുണിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് അത് ഗുരുതരമല്ലെന്നാണ് വിവരം. പ്രതി സാജനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
.gif)
Police officer attacked trying resolve dispute Alappuzha
