പന്തളം: ( www.truevisionnews.com ) 13 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പൊലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാലാണ് (53) അറസ്റ്റിലായത്. ഇയാൾ 2022ൽ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിൽ പ്രതിയാണ്. ഈ മാസം 15നാണ് പന്തളം പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് പന്തളം എസ്.ഐ വിനോദ് കുമാർ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ ഞായറാഴ്ച അങ്ങാടിക്കൽ വടക്ക് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Middle aged man arrested for sexually assaulting thirteen year old girl
