സ്‌പോൺസർമാർ പിൻമാറി; അർജന്റീനയും മെസ്സിയും കേരളത്തിലേക്കെത്തില്ല

സ്‌പോൺസർമാർ പിൻമാറി; അർജന്റീനയും മെസ്സിയും കേരളത്തിലേക്കെത്തില്ല
May 16, 2025 04:15 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കേരളത്തിലെ അർജന്റീന ആരാധകർക്ക് നിരാശ. മെസ്സിയും സംഘവും എത്തില്ല. സ്‌പോൺസർ കരാർ തുക അടക്കാത്തതാണ് ടീം പിൻമാറ്റത്തിന് കാരണമായത്. സംഭവത്തിൽ അർജന്റീന ഫുട്‌ബോൾ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.

300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി വേണ്ടിയിരുന്നത്. നേരത്തെ കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ മെസ്സിയും സംഘവും ചെനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്.

സംസ്ഥാനത്ത് അർജന്റീന ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് സർക്കാർ തലത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു. അർജന്റീന ടീം വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി അബ്ദുറഹ്‌മാനും ഇതോടെ വെട്ടിലായി. 2011ൽ കൊൽക്കത്തയിലാണ് ടീം അവസാനമായി കളിക്കാനെത്തിയത്.

Sponsors withdraw Argentina and Messi will not visit Kerala

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
Top Stories