ആശങ്ക, ആലപ്പുഴയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

ആശങ്ക, ആലപ്പുഴയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
May 14, 2025 09:10 AM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് ആറ് പേര്‍ക്ക് കടിയേറ്റത്.

പരിക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. ഗര്‍ഭിണിയായ ആടിന്റെ മൂക്ക് നായ കടിച്ചുപറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കരുമാടിയില്‍ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരന്‍ പേവിഷബാധയേറ്റ് മരിച്ചത്.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു കുട്ടിയുടെ മരണം. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.

dog bit six people -alappuzha test positive for rabies

Next TV

Related Stories
ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

Jul 6, 2025 06:09 AM

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റയാൽ മരിച്ചു

ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി...

Read More >>
ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

Jul 1, 2025 03:51 PM

ജീവൻ പോലും അപകടത്തിൽ; ബൈക്കിൽ പോകുന്നതിനിടെ ഇന്‍റര്‍നെറ്റ് കേബിള്‍ പൊട്ടിവീണ് കഴുത്തിൽ കുടുങ്ങി, അധ്യാപകന് പരിക്ക്

ഇരുചക്രവാഹനത്തിൽ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപകന് കേബിള്‍ പൊട്ടിവീണ്...

Read More >>
കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

Jun 29, 2025 04:01 PM

കഴുകന്റെ കണ്ണ് .....; ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് കഠിന തടവ്...

Read More >>
Top Stories

//Truevisionall