'മോദിയോട് പോയി പറയൂ' എന്ന് ഭീകരര്‍, ഒടുവിൽ വെള്ളത്തിനും മറുപടി; മോദിയിൽ വിശ്വാസമെന്ന് പഹൽഗാം ഇരകളുടെ വിധവകൾ

'മോദിയോട് പോയി പറയൂ' എന്ന് ഭീകരര്‍, ഒടുവിൽ വെള്ളത്തിനും മറുപടി; മോദിയിൽ വിശ്വാസമെന്ന് പഹൽഗാം ഇരകളുടെ വിധവകൾ
May 7, 2025 07:43 PM | By VIPIN P V

ദില്ലി: ( www.truevisionnews.com ) ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. 26 നിരപരാധികളുടെ മരണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി പ്രവര്‍ത്തിച്ചിരുന്ന ഭീകര കേന്ദ്രങ്ങളെ ആക്രമിച്ചു.

കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. പഹൽഗാമിലെ വിനോദ സഞ്ചാരികളെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തുമ്പോൾ നിരവധി സ്ത്രീകളാണ് വിധവകളായത്. ഇതിന് പിന്നാലെ മികച്ച തയ്യാറെടുപ്പുകൾക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യയുടെ മറുപടിയുണ്ടായത്.

9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കി. കൊടുംഭീകരനായ ഹാഫിസ് സെയ്ദിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കാതെ ഇന്ത്യയിൽ നിന്നുകൊണ്ട് നടത്തിയ ആക്രമണത്തിൽ ശത്രുപാളയത്തിൽ കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു.

ഭീകരതയ്ക്ക് അറുതി വരുത്തുക എന്നതിനൊപ്പം പഹൽഗാമിൽ മരിച്ചുവീണവരുടെ ഭാര്യമാരുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യവും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ഉണ്ടായിരുന്നു. ഓപ്പറേഷന്റെ പേര് തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

പഹൽഗാമിൽ പുരുഷൻമാരെ കൊലപ്പെടുത്തുമ്പോൾ സ്ത്രീകളോട് 'മോദിയോട് പോയി പറയൂ' എന്ന് ഭീകരര്‍ ആക്രോശിച്ചതായുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ, ഇന്ത്യയുടെ തിരിച്ചടിയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പഹൽഗാമിലെ ഇരകളുടെ വിധവകൾ.

'ഇത് ഒരു തുടക്കം മാത്രമാണ്. മോദി ജി തുടങ്ങി വെച്ചത് അദ്ദേഹം തന്നെ അവസാനിപ്പിക്കും. അവസാനത്തെ ഭീകര ക്യാമ്പും ഇല്ലാതാക്കാതെ അദ്ദേഹം നിര്‍ത്തില്ല. ഭര്‍ത്താവിന്റെ ജീവൻ നഷ്ടപ്പെട്ടത് വെറുതെയാകില്ല എന്ന് എനിക്കും കുടുംബത്തിനും ബോധ്യമായി' പഹൽഗാമിൽ കൊല്ലപ്പെട്ട ശുഭം എന്നയാളുടെ ഭാര്യയായ അഷന്യ ദ്വിവേദി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ക്കൻ ശ്രമിച്ചവര്‍ക്കുള്ള ചുട്ടമറുപടിയാണിതെന്നും ഇന്ത്യയുടെ ഓപ്പറേഷന്റെ പേര് കേട്ട് കണ്ണുനിറഞ്ഞെന്നും കേന്ദ്രത്തിന് നന്ദിയെന്നും പഹൽഗാമിൽ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദാലെ എന്നയാളുടെ ഭാര്യ പ്രഗതി ജഗ്ദാലെ പറഞ്ഞു.

വിവാഹം കഴിഞ്ഞ് വെറും 6 ദിവസങ്ങൾക്ക് ശേഷമാണ് ഹിമാൻഷി നര്‍വാളിന് പഹൽഗാം ഭീകരാക്രമണത്തിൽ ഭര്‍ത്താവിനെ നഷ്ടമായത്. ശീതൾ കലാതിയ, സോഹിണി അധികാരി, കാജൽബെൻ പാര്‍മാര്‍, ജെന്നിഫര്‍ നതാനിയേൽ, ഷീല രാമചന്ദ്രൻ, ജയ മിശ്ര, പല്ലവി റാവു തുടങ്ങിയവര്‍ക്കെല്ലാം പഹൽഗാം ഭീകരാക്രമണത്തിൽ അവരുടെ ഭര്‍ത്താക്കൻമാരെ നഷ്ടമായി.

ഇവരിൽ പലരും സ്വന്തം മക്കളുടെ മുന്നിൽവെച്ചാണ് വെടിയേറ്റ് വീണത്. ക്രൂരമായ ആക്രമണത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയെന്നാണ് ഇരകളുടെ കുടുംബാംഗങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത്.

operation sindoor pahalgam victims wives say believe pm narendra modi

Next TV

Related Stories
പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു

May 8, 2025 09:29 AM

പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍...

Read More >>
Top Stories