( www.truevisionnews.com ) ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ തന്‍റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ. ഭീരുവായ മോദി നിരപരാധികളായ തന്റെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ലക്ഷ്യം വെച്ചുവെന്ന് മസൂദ് അസർ പ്രസ്താവനയിൽ പറയുന്നു.

'തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍, എന്റെ മൂത്ത സഹോദരി, സഹോദരി ഭര്‍ത്താവ്, ശിഷ്യന്‍, അനന്തരവും ഭാര്യയും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഭീരുവായ മോദി നിരപരാധികളായ തന്റെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ലക്ഷ്യം വെച്ചു.
എന്നാല്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ല. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാനും ചേരുമായിരുന്നു. പക്ഷേ സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ല. ഞങ്ങളുടെ വീട്ടില്‍ നാല് കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഏഴ് മുതല്‍ മൂന്ന് വയസ്സ് വരെയായിരുന്നു പ്രായം.
നാലുപേരും ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. ഇപ്പോള്‍ അവരുടെ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ഇന്ന് നാല് മണിക്ക് നടക്കും.'യെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിലാണ് മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത്. അസറിന്റെ സഹോദരിയും ഭർത്താവും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
masood azhar reacts killing ten family members
