'മുടി വെട്ടിയത് ശരിയായില്ല', അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ദിനം ക്ലാസിന് പുറത്ത്; അധ്യാപകർക്കെതിരെ പരാതി

'മുടി വെട്ടിയത് ശരിയായില്ല', അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ദിനം ക്ലാസിന് പുറത്ത്; അധ്യാപകർക്കെതിരെ പരാതി
Jun 2, 2025 03:00 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തി എന്ന് പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.

ഇന്ന് രാവിലെയാണ് സംഭവം. മകനെ സ്കൂളിൽ വിട്ട ശേഷമാണ് അച്ഛൻ ജോലിക്കായി പോയത്. എന്നാൽ സ്കൂളിൽ നിന്ന് മടങ്ങും മുൻപ് മകനെ അധ്യാപകർ വിളിച്ചുനിർത്തി സംസാരിക്കുന്നത് അച്ഛൻ ശ്രദ്ധിച്ചിരുന്നു. ജോലിക്കായി പോയ പിതാവിനെ സ്കൂൾ അധികൃതർ വിളിച്ചുവരുത്തി. തിരക്കാണെന്ന് പറഞ്ഞ അച്ഛനോട് ഉടൻ വന്നില്ലെങ്കിൽ മകൻ സ്കൂൾ വിടും വരെ ക്ലാസിന് പുറത്തുനിൽക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി.

ഇതോടെ പിതാവ് സ്കൂളിലെത്തി. അവിടെവച്ച് അധ്യാപകർ കുട്ടിയുടെ മുടിയെ കുറിച്ച് സംസാരിച്ചു. നാളെ മുടിവെട്ടാമെന്ന് സമ്മതിച്ചാണ് താൻ സ്കൂളിൽ നിന്ന് മടങ്ങിയതെന്ന് പിതാവ് പറഞ്ഞു. ഉച്ചയ്ക്ക് സ്കൂൾ വിട്ടപ്പോൾ മകനെ കൂട്ടാനായി പിതാവ് വീണ്ടും ഇവിടേക്ക് എത്തി.

ഈ സമയത്താണ് മകനെ ഇന്ന് ക്ലാസിൽ കയറ്റിയിട്ടില്ലെന്നും രാവിലെ മുതൽ ക്ലാസിന് വെളിയിൽ നിർത്തുകയായിരുന്നു എന്നും അറിഞ്ഞത്. ഇതോടെ അധ്യാപകർക്കെതിരെ പരാതിയുമായി പിതാവ് മനുഷ്യാവകാശ കമ്മീഷനെയും ശിശുക്ഷേമ സമിതിയെയും സമീപിക്കുകയായിരുന്നു.

Allegation haircut not done properly Complaint against teachers first day school opening

Next TV

Related Stories
കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 04:34 PM

കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ...

Read More >>
ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

Jul 2, 2025 08:04 AM

ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക...

Read More >>
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

Jul 1, 2025 07:26 PM

ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകൻ...

Read More >>
Top Stories

//Truevisionall