'നീ അതിനൊക്കെ ആയോ...' ബർത്ത് ഡേ പാർട്ടിയിലെ ലഹരി ഉപയോഗം; പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

'നീ അതിനൊക്കെ ആയോ...' ബർത്ത് ഡേ പാർട്ടിയിലെ ലഹരി ഉപയോഗം; പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു
May 1, 2025 08:56 AM | By Athira V

കൊച്ചി: ( www.truevisionnews.com ) കൊച്ചിയിൽ ബർത്ത് ഡേ പാർട്ടിയിൽ ലഹരി ഉപയോഗിച്ചത് പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. കർണാടക സ്വദേശി ചന്ദ്രനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൈ തല്ലിയൊടിച്ചത്. സംഭവത്തിൽ കാക്കനാട് തുടിയൂർ സ്വദേശി ഷാനു, മൈസൂർ സ്വദേശികളായ തേജ, വിനയ്,നന്ദൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

ഇടപ്പള്ളി ടോളിലെ നേതാജി റോഡിലെ അപ്പാർട്ട്മെന്റിൽ ആയിരുന്നു സംഭവം. ബർത്ത് ഡേ പാർട്ടിക്ക് എത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന് സംശയത്തെ തുടർന്ന് അപ്പാർട്ട്മെന്റിൽ കയറിയില്ല. ഇതോടെയാണ് വിവരം പൊലീസിൽ അറിയിച്ചുവെന്ന് സംശയിച്ച് മറ്റുള്ളവർ ചേർന്ന് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 34000 രൂപയും തട്ടിയെടുത്തു.

young man kidnapped beaten kochi

Next TV

Related Stories
 ഇതൊക്കെ ഒരു രസല്ലേ....;സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു;  യുവാവ് അറസ്റ്റില്‍

May 1, 2025 07:45 PM

ഇതൊക്കെ ഒരു രസല്ലേ....;സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മലയാള സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ്...

Read More >>
Top Stories