ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, റെഡ് അലേർട്ട് മുന്നറിയിപ്പ്

ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, റെഡ് അലേർട്ട് മുന്നറിയിപ്പ്
May 2, 2025 07:04 AM | By VIPIN P V

ന്യൂഡല്‍ഹി: ( www.truevisionnews.com ) ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അണ്ടര്‍ പാസുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി.

വീടുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ പകുതിയോളം വെള്ളം കയറി. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു.

അടുത്ത മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ റെഡ് അലേർട്ട് നല്‍കിയിട്ടുണ്ട്. മഴ ഡല്‍ഹി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് ഇന്‍ഡിഗോയും എയര്‍ഇന്ത്യയും അടക്കമുള്ള എയർലൈനുകള്‍ മുന്നറിയിപ്പ് നല്‍കി.

Heavy rain and strong winds Delhi Low lying areas water red alert issued

Next TV

Related Stories
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി, വിവരം നല്‍കാന്‍ അതിര്‍ത്തി കടന്നു, യുവാവിനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

May 19, 2025 09:23 AM

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി, വിവരം നല്‍കാന്‍ അതിര്‍ത്തി കടന്നു, യുവാവിനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

പാക്കിസ്ഥാന്റെ ചാരനായി പ്രവര്‍ത്തിച്ച ഉത്തര്‍പ്രദേശ് സ്വദേശി...

Read More >>
പ്രഷർകുക്കറിൽ രാസലഹരി തയാറാക്കുന്നതിനിടെ പൊലീസെത്തി; ഇരുപത്താറുകാരി പിടിയിൽ

May 19, 2025 08:25 AM

പ്രഷർകുക്കറിൽ രാസലഹരി തയാറാക്കുന്നതിനിടെ പൊലീസെത്തി; ഇരുപത്താറുകാരി പിടിയിൽ

രാസലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിതയെ അറസ്റ്റ്...

Read More >>
എത്തിയത് കല്യാണ ആഘോഷത്തിന്, കളിക്കുന്നതിനിടെ കാറിന്റെ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

May 19, 2025 08:11 AM

എത്തിയത് കല്യാണ ആഘോഷത്തിന്, കളിക്കുന്നതിനിടെ കാറിന്റെ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക്...

Read More >>
Top Stories

Entertainment News