അസഹ്യമായ ആർത്തവവേദന നിസ്സാരമാക്കരുത്, രോ​ഗസ്ഥിരീകരണം വൈകിയതിനേക്കുറിച്ച് യുവതി

അസഹ്യമായ ആർത്തവവേദന നിസ്സാരമാക്കരുത്, രോ​ഗസ്ഥിരീകരണം വൈകിയതിനേക്കുറിച്ച് യുവതി
Apr 30, 2025 10:05 PM | By Susmitha Surendran

(truevisionnews.com) ആർത്തവകാലത്ത് അസഹ്യമായ വേദന മിക്ക സ്ത്രീകളിലും പതിവാണ് . ചിലരിൽ ഇത് സാധാരണമാണെങ്കിലും മറ്റുചിലരിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളാവാം ആർത്തവകാലത്തെ അമിതരക്തസ്രാവത്തിനും വേദനയ്ക്കും പിന്നിൽ. അത്തരത്തിൽ വേദനാജനകമായ ആർത്തവകാലത്തേക്കുറിച്ചും അതിനു പിന്നിലെ കാരണം കണ്ടെത്തിയതിനേക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ലണ്ടനിൽ നിന്നുള്ള സംരംഭകയായ വാലെന്റിന മിലനോവ.

ഇരുപതുവർഷക്കാലമായി താൻ കടുത്ത വേദനയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് വാലന്റിന പങ്കുവെക്കുന്നത്. പല സ്ത്രീകളിലും ആർത്തവ വേദന നിസ്സാരമാക്കുന്ന സാഹചര്യത്തെ തുറന്നുകാട്ടുക കൂടിയാണ് വാലന്റിന.

മുപ്പതുകാരിയായ വാലന്റിനയ്ക്ക് ആദ്യ ആർത്തവമുണ്ടാകുന്നത് ഒമ്പതാം വയസ്സിലാണ്. അമിതവേദനയും ക്ഷീണവുമൊക്കെ ആദ്യ ആർത്തവകാലം മുതൽക്കേ കൂടെയുണ്ടെങ്കിലും വാലന്റിനയ്ക്ക് എന്താണ് കാര്യമെന്ന് മനസ്സിലായിരുന്നില്ല. വേദന മൂർച്ഛിച്ചു തുടങ്ങിയതോടെ പതിനൊന്നാം വയസ്സിലാണ് വാലന്റിനയുടെ മാതാപിതാക്കൾ ഡോക്ടറുടെ അടുക്കലെത്തിക്കുന്നത്.

അന്ന് ആർത്തവ വേദനയ്ക്കുള്ള മരുന്ന് നൽകി തിരിച്ചയച്ചു. പക്ഷേ ലക്ഷണങ്ങൾക്ക് കുറവുണ്ടായില്ല. പതിനാലാം വയസ്സെത്തിയപ്പോഴേക്കും വേദന വീണ്ടും കടുക്കുകയും സ്കൂളിൽ പോകുന്നതുപോലും തടസ്സപ്പെടുകയും ചെയ്തു. തുടക്കത്തിൽ ഇ.കോളി ഇൻഫെക്ഷൻ, വൃക്കരോ​ഗം, എക്ടോപ്പിക് പ്രെ​​ഗ്നൻസി തുടങ്ങിയവയാകാം കാരണമെന്നാണ് ഡോക്ടർമാർ സംശയിച്ചത്.

പിന്നീട് പതിനഞ്ചാം വയസ്സിൽ നടത്തിയ സ്കാനിങ്ങിനുശേഷമാണ് ഡോക്ടർമാർ സിസ്റ്റ് ആണ് വേദനയ്ക്ക് കാരണമെന്ന് മനസ്സിലാക്കിയത്. മുടിയും ചർമകോശങ്ങളുമടങ്ങിയ ഡെർമോയ്ഡ് സിസ്റ്റ് ആയിരുന്നു വാലന്റിനയുടേത്. കൂടാതെ പി.സി.ഒ.എസ്. എന്ന ഹോർമോണൽ തകരാറുമുണ്ടായിരുന്നു.

ആർത്തവസംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ചുള്ള അവബോധം പകരാൻ 2018 മുതൽ ഒരു സ്റ്റാർട്ടപ്പും വാലന്റിന തുടങ്ങിവച്ചു. ആർത്തവസംബന്ധമായ വേദനയ്ക്ക് വേണ്ടത്ര പ്രാധാന്യവും കരുതലും ലഭിക്കാതിരിക്കുന്ന നിരവധി സ്ത്രീകളിലൊരാളുടെ കഥയാണ് തന്റേതുമെന്ന് വാലന്റിന പറയുന്നു. നിലവിൽ തന്റെ ആരോ​ഗ്യാവസ്ഥയ്ക്ക് ചികിത്സ തേടുന്ന വാലന്റിന ഇത്തരത്തിൽ ഒരു സ്ത്രീയും ആർത്തവവേദന നിസ്സാരമാക്കി രോ​ഗസ്ഥിരീകരണം നടത്താൻ വൈകരുതെന്ന് പറയുകയാണ്.

ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഇത് ശ്രദ്ധിക്കാതെ പോകരുത് ....

(truevisionnews.com) ഒരു മനുഷ്യന്‍റെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. എന്നാൽ ഉറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. പഴമക്കാർ ഇക്കാര്യം പറയാറുമുണ്ട്. എന്നാൽ ഇങ്ങനെ ഇടതുവശം ചരിഞ്ഞു കിടക്കുന്നതിന് ചില ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.

ഇതിൽ ഏറ്റവും പ്രധാനം വൃക്കകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുവെന്നതാണ്. ഇടതുവശം ചരിഞ്ഞു കിടക്കുമ്പോൾ ശരീരത്തിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യപ്പെടുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് കോശദ്രവ്യ അവയവങ്ങൾ സ്ഥിതി ചെയ്യുന്നത്.

രണ്ടാമതായി പുറംവേദനയ്ക്ക് ആശ്വാസം ലഭിക്കാനും ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. അടുത്തതായി ഹൃദയത്തിന്‍റെ പ്രവർത്തനം സുഗമമായി നടക്കാനും ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്. ഇടതുചരിഞ്ഞു കിടന്നാൽ രക്തചംക്രമണം നന്നായി നടക്കുകയും, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാകുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഗർഭിണികൾക്കും നല്ലത്. ഇക്കാര്യം ഡോക്ടർമാർ തന്നെ നിർദേശിക്കാറുണ്ട്. വയറിന്‍റെ അസ്വസ്ഥത കുറയ്ക്കാനും ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

അസിഡിറ്റി, ഗ്യാസ്ട്രബിള്‍, നെഞ്ചിരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇടതുവശത്തേക്ക് ചരിഞ്ഞു കിടന്നതാണ് നല്ലത്. ദഹനം നന്നാകാനും ഇത് സഹായിക്കും.

രാവിലെ ചായ , കാപ്പി ഒഴിവാക്കൂ.....; ചെറുനാരങ്ങ നീര് ഇളംചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കൂ ....

(truevisionnews.com) രാവിലെ എഴുന്നേറ്റയുടന്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മൾ . എന്നാല്‍ രാവിലെ വെറുംവയറ്റില്‍ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഇത് ധാരാളം പേരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

എങ്കിലും രാവിലെ ഉണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. അതും ഇളം ചൂടുവെള്ളം. ഇത് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സഹായിക്കുക. ഈ ഇളം ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് കുടിക്കുകയാണെങ്കില്‍ അത് വീണ്ടും ആരോഗ്യത്തിന് മെച്ചം നല്‍കും.

ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും അല്‍പം തേനും പിങ്ക് സാള്‍ട്ടും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയമാണെങ്കില്‍ ഇത് പതിവായി രാവിലെ കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളും നേടാന്‍ സാധിക്കും. വളരെ എളുപ്പത്തില്‍ തയ്യാറാക്കി കഴിക്കാമെന്നതാണ് ഇതിന്റെ സൗകര്യം. എന്നാലോ വളരെയധികം ‘ഹെല്‍ത്തി’യുമാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണ്.

എന്നാലിത് ചെയ്തതുകൊണ്ട് മാത്രം വണ്ണം കുറയുമെന്ന് ചിന്തിക്കല്ലേ. ഒപ്പം തന്നെ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം വേണം. ഈ ശ്രമങ്ങള്‍ക്കെല്ലാം നല്ല ഫലം കിട്ടുന്നതിന് അധികമായി ഇത് സഹായിക്കുമെന്ന് മാത്രം.

ചെറുനാരങ്ങ നീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രധാനമായും ദഹനം മെച്ചപ്പെടുത്തുന്നതിന് തന്നെയാണ് സഹായിക്കുക. ഇതുവഴി തന്നെയാണ് വണ്ണം കുറയ്ക്കാനും സഹായകമാകുന്നത്. അതുപോലെ തന്നെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്നതിനും ഈ പാനീയം സഹായിക്കുന്നു.

ഇനി, ആവശ്യമെങ്കില്‍ ഇതേ പാനീയത്തിലേക്ക് അല്‍പം മഞ്ഞള്‍, ജീരകം , ഇഞ്ചി എന്നിവയും ചേര്‍ക്കാം. അപ്പോള്‍ ഇതല്‍പം കൂടി സമ്പന്നമാവുകയേ ഉള്ളൂ. ഇവയെല്ലാം തന്നെ ദഹനം മെച്ചപ്പെടുത്താനും, ഗ്യാസ്- മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ഇതുവഴി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്താനും, പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഘടകങ്ങളാണ്.






















Don't underestimate unbearable menstrual pain says young woman about delayed diagnosis

Next TV

Related Stories
അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

Jul 28, 2025 09:14 PM

അടുക്കളയിൽ സൂക്ഷിക്കുക; സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി കിട്ടും

സവാളയിലെ കറുത്ത പൊടി അപകടകാരി...? ഉള്ളിൽ പോയാൽ പണി...

Read More >>
രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

Jul 28, 2025 07:27 AM

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും ദോഷവും

രാവിലെ ചായ കുടിച്ചാലും വീണ്ടും ക്ഷീണമോ...? ഇനി ചായ തന്നെയാണോ വില്ലൻ...! അറിയാം ഗുണവും...

Read More >>
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
Top Stories










//Truevisionall